ADVERTISEMENT

അമേരിക്കയിലെ മിക്കവാറും എല്ലാ അമ്മമാരും തങ്ങളുടെ മതം 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പകർന്നു നൽകുന്നു എന്നാണ് കരുതുന്നത്. പിതാവിനെക്കാൾ കൂടുതലായി ചില ജനന സർട്ടിഫിക്കറ്റുകളിൽ മാതാവിന്റെ പേരാണ് ആശുപത്രികൾ നൽകുന്നത്.

ഈ കാരണത്താൽ ഭാവിയിൽ അമേരിക്കൻ പൗരന്മാർ അംഗീകരിക്കുന്ന മതം ഏതായിരിക്കും എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. സാധാരണ കുടുംബങ്ങളിലെ മാതാപിതാക്കൾ ഒരേ മതക്കാരാണ് എന്ന അനുമാനത്തിന് മാറ്റം വന്നു കൊണ്ടിരിക്കുകയാണ്. കാരണം മിശ്രവിവാഹങ്ങൾ വർധിക്കുന്നതാണ്. പ്യൂ റിസർച്ച് സെന്ററിന്റെ സർവേ അനുസരിച്ച് കുട്ടികൾ അമ്മമാരുടെ മതം സ്വീകരിക്കാനാണ് കൂടുതൽ സാധ്യത. 18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 25% അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.

 

സർവേ നൽകുന്ന വിവരം അനുസരിച്ച് 85% യുഎസ്  കൗമാരക്കാരും അമ്മമാരുടെ മതപരമായ വ്യക്തിത്വം പങ്ക് വയ്ക്കുന്നു. 2019 ൽ നടത്തിയ ഒരു സർവേയിൽ 1,811 കൗമാര പ്രായക്കാരും അവരുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 83% ക്രിസ്ത്യൻ അമ്മമാരും തങ്ങൾ ക്രിസ്ത്യാനികളാണെന്ന് പറഞ്ഞു. എന്നാൽ ഒരു മതത്തിനോടും കൂറില്ലാത്ത അമ്മമാരും  88% ടീനേജ് കുട്ടികളും അൺ അഫിലിയേറ്റഡ് കോളം ചെക്ക് ചെയ്തു.

 

ഒരു കുട്ടി തന്റെ മാതാവിന്റെയോ പിതാവിന്റെയോ മതമോ മതമില്ലായ്മയോ പിന്തുടരുമ്പോൾ അവൻ/ അവൾ കളയാതെ സൂക്ഷിക്കും എന്ന് എന്താണ് ഉറപ്പ് ? മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിൽ മതം മാറുന്നത് കൂടുതൽ സാധാരണമാണ്. ഇവയെല്ലാം മിക്കവാറും സ്വന്ത ഇഷ്ടപ്രകാരം ചെയ്യുന്നതുമാണ്. ഇത് എല്ലാ ദിശയിലേക്കുമുണ്ട്. ക്രിസ്തുമതത്തിൽ നിന്ന് മറ്റ് മതങ്ങളിലേക്കും മറ്റ് മതങ്ങളിൽ നിന്ന് ക്രിസ്തുമതത്തിലേക്കും ധാരാളമായി നടക്കുന്നു. സാധാരണയായി ഈ മാറ്റം ആരംഭിക്കുന്നത് കൗമാരത്തിന്റെ അവസാന വർഷങ്ങളിലാണ്.

 

വിശ്വാസമില്ലായ്മയും വിശ്വാസവും തമ്മിലുള്ള അന്തരം അപഗ്രഥനത്തിനും പഠനങ്ങൾക്കും വിധേയമാക്കേണ്ടതാണെന്ന് സർവേ നടത്തിയവർ പറയുന്നു. ഭാവിയിൽ ക്രിസ്തുമതത്തിൽ നിന്ന് ആരും മാറിയില്ലെങ്കിലും ക്രിസ്ത്യാനികളുടെ സംഖ്യ അമേരിക്കയിൽ കുറയുമെന്ന് സർവേ നടത്തിയ പ്യൂ റിസർച്ച് പറയുന്നു. കാരണം ക്രിസ്ത്യന്‍ മത വിശ്വാസികളിൽ കൂടുതലും പ്രായം ചെന്നവരാണ്.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com