ADVERTISEMENT

ന്യൂയോർക്ക് ∙ വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെയും അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫ്ലോറൽ പാർക്കിൽ  ലോക്ക്ഡ് ഇൻ സിനിമ അവാർഡ് നിശയും  കലാ സന്ധ്യയും നടത്തി. ഡെമോക്രാറ്റിക് പാർട്ടി നാഷനൽ അഡ്വൈസറി കമ്മറ്റി അംഗവും യുഎസ് കോൺഗ്രസ് മത്സരാർഥിയുമായ റോബർട്ട് ഗിബ്ബർമാൻ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ അന്നാ കപ്ലാൻ, സിറ്റി കൗൺസിൽ മെമ്പർ ലിൻഡാ ലീ, സംവിധായകൻ സോഹൻ ലാൽ, ടോം ജോർജ് കോലോത്ത് തുടങ്ങിയവർ പങ്കെടുത്തു.

 

 പ്രോഗ്രാം കോഓർഡിനേറ്റർ കോശി ഒ. തോമസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജോർജ് ഈപ്പൻ സ്വാഗതം ആശംസിച്ചു.  തങ്കം അരവിന്ദ്, ഡോ.  നിഷാ പിള്ള എന്നിവർ ആശംസകൾ നേർന്നു. അമേരിക്കൻ മൾട്ടി എത്‌നിക്  കൊയാലിഷന്റെ ന്യൂയോർക്ക് ചാപ്റ്റർ ചെയർമാൻ കോശി തോമസിന്റെയും വൈസ് ചെയർമാൻ മാത്യുക്കുട്ടി  ഈശോയുടെയും കമ്മറ്റി അംഗം ഷാജി എണ്ണശ്ശേരിലിന്റെയും  പ്രത്യേക ശ്രമത്താൽ ക്രമീകരിക്കപ്പെട്ട ‌സ്പാനിഷ്  ഡാൻസുകളും കലാ പരിപാടികളും ഏവർക്കും ഒരു പുത്തൻ അനുഭവമായി.

 

ലോക്ക്ഡ് ഇൻ സിനിമയിലെ അഭിനേതാക്കളെയും പിന്നണി പ്രവർത്തകർരെയും ആദരിച്ചു.  സിനിമയുടെ കഥയും തിരക്കഥയും സംഗീത സംവിധാനവും സംവിധാനവും നടത്തിയ ശബരിനാഥിനും ടീം അംഗങ്ങൾക്കും അവാർഡ് നൽകി. ലോക്ക്ഡ് ഇൻ സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന  കിരൺ പിള്ള, രാജേഷ് കൽവാദി, എൽദോസ് കുരിയൻ, ആൽബിൻ ആന്റോ, സണ്ണി കല്ലൂപ്പാറ, നിർമ്മാതാവും അഭിനേതാവുമായ  ഹരിലാൽ  നായർ, പ്രൊജക്ട് ഡിസൈനറും അഭിനേതാവുമായ അജിത് കൊച്ചൂസ്,  ഛായാഗ്രഹകൻ ജോൺ  മാർട്ടിൻ എന്നിവരെ എല്ലാവരും ചേർന്ന് ആദരിച്ചു.

 

സാം ജോൺസൻ, മോൻസി കൊടുമൺ, ആദിത്യ മുരളി എന്നിവരുടെ ഗാനങ്ങൾ, ഹംസയാ സ്‌കൂൾ ഓഫ് ഡാൻസ് ടീമിന്റെ സിനിമാറ്റിക് ഡാൻസ് എന്നിവ പരിപാടിക്ക് പകിട്ടേകി. ലിസ് പുന്നൂസ് അവാർഡ് നിശയുടെ എം.സി. ആയും, ബിജു ചാക്കോ മറ്റു കലാ പരിപാടികളുടെ എം.സി ആയും പ്രവർത്തിച്ചു.

 

തോമസ് ടി. ഉമ്മൻ, ഡബ്ല്യുഎംസി ഭാരവാഹികളായ  നാഷനൽ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോർക്ക് പ്രൊവിൻസ് ചെയർമാൻ വർഗീസ്‌ എബ്രഹാം (രാജു), പ്രസിഡൻറ് ഈപ്പൻ ജോർജ്, സെക്രട്ടറി ജെയിൻ ജോർജ്‌, എകമ്മറ്റി അംഗം പോൾ ചുള്ളിയിൽ, ‌ മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഷാജി എണ്ണശ്ശേരിൽ, സജി തോമസ്, സിസിലി പഴയമ്പള്ളി, ലീലാമ്മ അപ്പുകുട്ടൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com