ADVERTISEMENT

ന്യൂയോർക്ക് ∙ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ന്യൂയോർക്കിലെ ന്യൂഹൈഡ് പാർക്ക് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയം സന്ദർശിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ സാരഥ്യം ഏറ്റെടുത്ത ശേഷം നോർത്ത് അമേരിക്കൻ ഭദ്രാസനങ്ങളിൽ പര്യടനം നടത്തവേ ആദ്യ വിശുദ്ധ കുർബാന അനുഷ്ഠിച്ചതു തങ്ങളുടെ ഇടവകയിൽ ആണെന്നത് വലിയ അഭിമാനം നൽകുന്നുവെന്ന് ഇടവക വികാരി ഫാ. ഗ്രിഗറി വർഗീസ്‌ കശ്ശീശ പറഞ്ഞു.

baselios-marthoma-mathews-visit-in-new-york2

‘ഒരു പ്രാർഥന മാത്രമേ ആവശ്യമുള്ളു, അതു നമ്മെ വിശുദ്ധിയുടെ പടവുകളിലേക്കു നയിക്കുക എന്നതു മാത്രമാണ്. കൂടുതൽ ആവലാതികൾ സമർപ്പിക്കേണ്ട, ഈ പ്രാർഥനയിൽ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു. വിശുദ്ധിയിലേക്കുള്ള യാത്രയിൽ ബാക്കികാര്യങ്ങൾ ഒക്കെ തനിയെ ക്രമപ്പെടും’– വിശുദ്ധ കുർബാനയ്ക്കു ശേഷമുള്ള സ്വീകരണ യോഗത്തിൽ പരിശുദ്ധ കാതോലിക്ക ബാവ നൽകിയ സന്ദേശമാണിത്. ഇടവകയുടെ പുതിയ ദേവാലയത്തിന്റെ ആധാരശില പരിശുദ്ധ ബാവ ആശീർവദിച്ചു.

baselios-marthoma-mathews-visit-in-new-york3

ദേവാലയത്തിൽ എത്തിയ പരിശുദ്ധ ബാവായെ വികാരിയും നിരവധി വൈദികരും അൽമായ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ പ്രതിനിധികളും മുൻ സഭാ സ്ഥാനികളും അടങ്ങുന്ന ഒരു വൻ ജനാവലി പരിശുദ്ധ ബാവായെ വരവേൽക്കാൻ എത്തിയിരുന്നു.

baselios-marthoma-mathews-visit-in-new-york1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com