ADVERTISEMENT

ഡാലസ് ∙ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വേർപാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ അനുശോചിച്ചു.

 

എടുത്ത നിലപാടുകളിൽ ഉറച്ചു നിന്ന നേതാവ്, വർഗീയതയ്ക്കെതിരെ ഭയലേശമില്ലാതെ പടപൊരുതിയ മതേതരവാദി, കക്ഷിരാഷ്ട്രീയത്തിനതീതമായി  പൊതുസമൂഹം അംഗീകരിച്ച മികച്ച ഭരണാധികാരി തുടങ്ങിയ വിശേഷണങ്ങൾ മതിയാവില്ല ആര്യാടൻ മുഹമ്മദെന്ന നേതാവിന്. മികച്ച പാർലമെന്റേറിയനായിരുന്ന ആര്യാടൻ കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തു നൽകിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും ആര്യാടന്റെ വേർപാടിൽ കണ്ണീർ പ്രണാമം അർപ്പിച്ചു കൊണ്ട് അനുശോചനം അറിയിക്കുന്നുവെന്നും ഒഐസിസി യുഎസ്എയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ്‌ കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com