ADVERTISEMENT

പ്ലാനോ (ഡാലസ്) ∙ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിനു ഇറാനിയൻ വംശജർ പങ്കെടുത്ത പ്രതിഷേധം ഡാലസിൽ നടന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനില്‍ സർക്കാറിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

 

പ്ലാനോയിൽ സ്ഥിതി ചെയ്യുന്ന ഡാലസ് മോണിങ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാർ ഒത്തുചേർന്നത്.

 ഇറാനിലെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ അസീസി പറഞ്ഞു. ഇറാൻ ഗവൺമെന്റിനെതിരെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരെയും സംഘാടകരിലൊരാളായ ഷ ഹാസി അഭിനന്ദിച്ചു.

 

 പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങൾ അണിനിരന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com