ADVERTISEMENT

ഡാലസ് ∙ 64 വയസുവരെ പ്രായമുള്ള 50 ലക്ഷം ടെക്സസ് സംസ്ഥാന നിവാസികൾക്ക് ഒരു തരത്തിലുമുള്ള ആരോഗ്യ ഇൻഷുറൻസ് ഇല്ലെന്ന് കൈസർ ഫാമിലി ഫൗണ്ടേഷൻ സ്റ്റേറ്റ് ഹെൽത്ത് ഫാക്ട്സ് പറയുന്നു. ഇൻഷുറൻസ് ഇല്ലാത്തവർ താമസിക്കുന്ന അമേരിക്കൻ സംസ്ഥാനങ്ങളിൽ ടെക്സസാണ് ഏറ്റവും മുകളിൽ. കാലിഫോർണിയ രണ്ടാം സ്ഥാനത്തും (29 ലക്ഷം പേർ) ഫ്ലോറിഡ മൂന്നാം സ്ഥാനത്തും (27 ലക്ഷം) ആണ്.

ആരോഗ്യ ഇൻഷുറൻസ് ഉള്ളവരിൽ തന്നെ നാലരലക്ഷം ടെക്സസ് നിവാസികൾ ഇൻഷുറൻസ് പരിരക്ഷ ഒക്ടോബർ നാലു മുതൽ നഷ്ടപ്പെടുമെന്ന ഭീഷണിയിലാണ്. ഇവരുടെ ഇൻ നെറ്റ്‌വർക്ക് കവറേജ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് സൗത്ത് വെസ്റ്റേൺ മെഡിക്കൽ സെന്ററിലും ടെക്സസ് ഹെൽത്ത് റിസോഴ്സസിലുമാണ്. ഈ സ്ഥാപനങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങളായ ബ്ലൂ ചോയ്സ് പിപിഒ, മെഡികെയർ അഡ്‌വാന്റേജ് പിപിഒ എന്നിവയ്ക്കു  ബ്ലൂക്രോസ് ബ്ലൂ ഷീൽഡ് ഓഫ് ടെക്സസുമായുള്ള കരാർ ഒക്ടോബർ മൂന്നിനു അവസാനിക്കുകയാണ്. കോൺട്രാക്ട് പുതുക്കുവാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. കോൺട്രാക്ട് പുതുക്കിയില്ലെങ്കിൽ നെറ്റ്‌വർക്കിലുള്ള ഡോക്ടർമാരുടെയും ആശുപത്രികളുടെയും സേവനങ്ങൾ ഔട്ട് ഓഫ് നെറ്റ്‌വർക്കാകും. ചാർജുകൾ ഇരട്ടിയിലധികം രോഗികൾ വഹിക്കേണ്ടി വരും.

ഇൻഷുറൻസ് കമ്പനികളും പ്രൊവൈഡർമാരും റീ ഇമ്പേഴ്സ്മെന്റിനെ ചൊല്ലി കലഹിക്കുന്നത് സാധാരണമാണ്. കോൺട്രാക്ട് പുതുക്കേണ്ട അവസാന തീയതിക്ക് മുൻപ് ഒത്തു തീർപ്പാക്കുന്നതും സാധാരണയാണ്. ഇത്തവണ രണ്ടു കൂട്ടരും തങ്ങളുടെ നിലപാടുകളിൽ നിന്നു അയയുന്നില്ല, കാരണം ഇപ്പോൾ രണ്ടു കൂട്ടർക്കും നഷ്ടപ്പെടുവാൻ ഏറെയുണ്ടെന്ന് ഡാലസ് ഫോർട്ട്‌വർത്ത് ബിസിനസ് ഗ്രൂപ്പ് ഓൺ ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ മരിയാൻ ഫേസൻ പറയുന്നു. മാർക്കറ്റ് വളരെ ഡൈനാമിക്കും വളരെ വലുതുമാണ്. ദിനംപ്രതി പുതിയ കളിക്കാർ രംഗപ്രവേശം ചെയ്യുന്നു. ദിനംപ്രതി വലുതായികൊണ്ടിരിക്കുന്ന ബിസിനസിൽ ആരും ഒന്നും നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല അവർ തുടരുന്നു.

മെഡിക്കൽ ചെലവുകൾ കുറയ്ക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ബ്ലൂ ക്രോസ് അവകാശപ്പെടുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ നോർത്ത് ടെക്സസിൽ മറ്റു ചില കോൺട്രാക്റ്റുകൾ പുതുക്കിയതിന്റെ കഥയും അവർ വിവരിച്ചു. ഈ പ്രശ്നത്തിലെ കളിക്കാർ വമ്പന്മാരാണ് എന്നതാണ് പരിഹാരം കൂടുതൽ ദുഷ്കരമാക്കുന്നത്. 2020 ലെ കണക്കനുസരിച്ച് ഓരോ ഡിഎഫ്ഡബ്ളിയു നിവാസിയും ശരാശരി 5600 ഡോളർ വീതം ചികിത്സയ്ക്കും മരുന്നിനുമായി ചെലവഴിച്ചു. ഇത് ദേശീയ ശരാശരിയെക്കാൾ 16% കൂടുലാണ്. 2015 ൽ യുറ്റി സൗത്ത് വെസ്റ്റേണും ടെക്സസ് ഹെൽത്തും ചേർന്ന് സൗത്ത് വെസ്റ്റേൺ ഹെൽത്ത് റിസോഴ്സസിന് രൂപം നൽകി.

സൗത്ത് വെസ്റ്റേൺ ഹെൽത്തിന് 5,500 ഫിസിഷ്യൻസും ക്ലിനിഷ്യൻസുമുണ്ട്. 29 ഹോസ്പിറ്റലുകളും 650 ആക്സസ് പോയ്ന്റ്സ് ഓഫ് കെയറും 16 കൗണ്ടികളിലായി 730,000 രോഗികൾക്ക് സേവനവും നൽകി നോർത്ത് ടെക്സസിലെ ഏറ്റവും വലിയ ചികിത്സാ ശൃംഖലയാണെന്ന് അവകാശപ്പെടുന്നു.

ടെക്സസ് ഹെൽത്തിന് കഴിഞ്ഞ വർഷം 25,000 ജീവനക്കാരും 5.5 ബില്യൺ ഡോളറിന്റെ ഓപ്പറേറ്റിംഗ് റെവന്യുവും ഉണ്ടായിരുന്നു. യുറ്റി സൗത്ത് വെസ്റ്റേണിന് 19,000 ജീവനക്കാരും 4.1 ഡോളറിന്റെ ഓപ്പറേറ്റിംഗ് ബജറ്റും ഉണ്ടായിരുന്നു. മറുവശത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ ബ്ലൂ ക്രോസിന് 8,300 ൽ അധികം ജീവനക്കാരും 1.7 ബില്യൺ ഡോളറിന്റെ സാമ്പത്തിക ബലവുമുണ്ട്.

English Summary: About 50 lakh Texans reportedly do not have medical coverage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com