ചുങ്കപ്പാറ ∙ ന്യൂയോര്‍ക്കിലെ പത്രപ്രവര്‍ത്തകനും സാമൂഹ്യ, സാമുദായിക സംഘടനാ പ്രവര്‍ത്തകനുമായ ഷോളി കുമ്പിളുവേലിയുടെ മാതാവും ചുങ്കപ്പാറ കുമ്പിളുവേലില്‍ (തെക്കേക്കുറ്റ്) പരേതനായ കെ.ഒ. മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു കുമ്പിളുവേലില്‍ (മോനി–77) അന്തരിച്ചു. സംസ്കാരം ചുങ്കപ്പാറ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ പിന്നീട്. തൃക്കൊടിത്താനം പഴയചിറ മാടക്കാട്ട് കുടുംബാംഗമാണ്.
മറ്റുമക്കള്‍: ഷൈനി, ഷിബു, അഡ്വ.ഷാന്റി (കോട്ടയം). മരുമക്കള്‍: ഷൈമോള്‍ (ന്യൂയോര്‍ക്ക്) പുളിക്കല്‍, കാഞ്ഞാര്‍. പയസ് പെരുമ്പള്ളിക്കുന്നേല്‍,പൂഞ്ഞാര്‍. സുനി കോലേട്ട്, തൃക്കൊടിത്താനം. ജിഫി മണര്‍കാട്.
വാർത്ത∙ ജോസ് കുമ്പിളുവേലില്‍