ADVERTISEMENT

ന്യൂയോർക്ക് ∙ ന്യുയോർക്കിലെ അപ്പാർട്ട്മെന്റിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യൻ വനിതയെ 100 ലധികം തവണ മർദിക്കുകയും  തലച്ചോറിനും മുഖത്തും കാര്യമായ മുറിവേൽപ്പിക്കുകയും ചെയ്ത ന്യുയോർക്കിൽ നിന്നുള്ള റ്റാമൽ എസ്ക്കൊയെ (42) പതിനേഴര വർഷം തടവിനു ശിക്ഷിച്ചു. ഈ വർഷം ആദ്യമാണു സംഭവം.

വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മിറിയം റോഷെയാണ് സെപ്റ്റംബർ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ ശിക്ഷയെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകിയത്. ഹേറ്റ് ഡ്രിവൺ വയലൻസ് (Hate Driven Violence) എന്നാണ് അറ്റോർണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മർഡർ, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണു ചാർത്തിയിരുന്നത്.

പതിനേഴര വർഷത്തെ തടവിനു ശേഷം അഞ്ചുവർഷത്തെ സൂപ്പർവിഷനും വിധിച്ചിട്ടുണ്ട്. ഏഷ്യൻ വനിതയെ മർദിക്കുന്നത് സമൂഹമാധ്യമങ്ങളിൽ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

English Summary : New York man who attacked elderly Asian woman gets 17 1/2 year sentence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com