മോഹം ഓണാഘോഷം വര്‍ണശബളമായി

moham-onam
SHARE

കലിഫോർണിയ∙ കലിഫോർണിയയിലെ മൗണ്ടൻ ഹൗസ് അസോസിയേഷൻ ഓഫ് മലയാളീസ് (MoHAM) , പൂക്കളവും പൂവിളികളും ഓണസദ്യയും ഓണക്കോടിയും ഒക്കെ കൊണ്ട് പൊന്നോണാഘോഷം  അവിസ്മരണീയമാക്കി.

moham-onam-2

സെപ്റ്റംബർ 10ന്, എണ്ണൂറിൽപരം മലയാളി കുടുംബാംഗങ്ങൾ ഒത്തുചേർന്നു മൗണ്ടൻ ഹൗസിൽ  കൊണ്ടാടിയ ഈ ആഘോഷത്തിൽ തമ്പി ആന്റണി മുഖ്യാതിഥി ആയിരുന്നു.അതിഗംഭീരമായ തിരുവോണ സദ്യക്ക് ശേഷം, താലപ്പൊലിയുടേയും  ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ, മഹാബലി തമ്പുരാനെ എതിരേറ്റു.

moham-onam-3

നമ്മുടെ ഓണസംസ്കാരം കുട്ടികളിലേക്ക് പകർന്നു കൊടുത്തുകൊണ്ടു നടന്ന വിവിധ കലാപരിപാടികൾ, പ്രായഭേദമന്യേ എല്ലാ മലയാളികളേയും ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന, വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .

moham-onam-4

തിരുവാതിരകളിയും ഓട്ടൻതുള്ളലും വിവിധ നൃത്ത കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മാറ്റു കൂട്ടി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി, ട്രിവിയ, കർഷകശ്രീ വിജയികൾക്ക് സമ്മാനദാനം നൽകി ആദരിച്ചു.

moham-onam-5

2022 മോഹം കോർഡിനേറ്റർസ് ആയ ജി.ഗോപകുമാർ, സുനിൽ ചെറിയാൻ, വിജി ഗോപൻ , റീനു ചെറിയാൻ എന്നിവർ നന്ദി പ്രകാശിപ്പിച്ചു. 

moham-onam-6
moham-onam-7
moham-onam-8
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA