ഫിലഡൽഫിയ സ്കൂളിൽ വെടിവയ്പ്; 3 വിദ്യാർഥികൾക്ക് വെടിയേറ്റു, ഒരു മരണം

school-shooting
SHARE

റോക്സ് ബൊറൊ∙ ഫിലഡൽഫിയയ്ക്കു സമീപം റോക്സ്ബൊറോ ഹൈസ്ക്കൂളിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം ഉണ്ടായ വെടിവയ്പിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെടുകയും മറ്റു നാലു വിദ്യാർഥികൾക്കു പരുക്കേൽക്കുകയും ചെയ്തതായി ഫില‍ഡൽഫിയ പൊലീസ് അറിയിച്ചു.

റോക്സ്ബൊറെ ഹൈസ്കൂൾ ഫുട്ബോൾ കളിക്കാരനാണു വെടിവയ്പിൽ കൊല്ലപ്പെട്ടത്. കളി കഴിഞ്ഞു പുറത്തേക്കു പോകുന്നതിനിടയിലാണ് വെടിവെയ്പുണ്ടായത്. വൈകിട്ട് 4.41ന് സ്കൂളിനു പുറകിൽ മറഞ്ഞിരുന്നു തോക്കുധാരികൾ 70 റൗണ്ട് വെടിവച്ചതായും പോലിസ് പറഞ്ഞു.

വെടിയേറ്റ പതിനാലുകാരനായ വിദ്യാർഥിയെ ഐൻസ്റ്റയ്ൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരുക്കേറ്റ വിദ്യാർഥികളെ കുറിച്ചോ, മരിച്ച വിദ്യാർഥിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. വെടിവെയ്പിനുശേഷം ലൈറ്റ് ഗ്രീൻ ഫോർഡ് എക്സ്പ്ലോറർ സംഭവസ്ഥലത്തു നിന്ന് ഓടിച്ചു പോകുന്നതായി സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

പരുക്കേറ്റ മൂന്നു വിദ്യാർഥികളെ ഐൻസ്റ്റയ്ൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary :  One dead and 4 injured in  Philadelphia high school drive-by shooting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA