ADVERTISEMENT

ലവ്‌ഫീൽഡ് (ഡാലസ്) ∙ സൗത്ത് വെസ്റ്റ് എയർലൈൻസ് ജീവനക്കാർ ശമ്പള വർധനവും ജോലി സ്ഥിരതയും ആവശ്യപ്പെട്ടു രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡാലസ് ലവ്‌ഫീൽഡ് വിമാനത്താവളം പിക്കറ്റ് ചെയ്തു. പിക്കറ്റിങ്ങിനെ തുടർന്നു നിരവധി ഫ്ലൈറ്റുകൾ റദ്ദ് ചെയ്തത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു.

 

ഏകദേശം 500 ഓഫ് ഡ്യൂട്ടി ഫ്ലൈറ്റ് അറ്റന്റർമാരും ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ  അംഗങ്ങളുമാണ് പിക്കറ്റിങ്ങിൽ പങ്കെടുത്തത്. ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് വെസ്റ്റ് എയർലൈൻസിൽ 18000 ഫ്ലൈറ്റ് അറ്റന്റർമാരണുള്ളത്. ജീവനക്കാരുടെ അഭാവംമൂലം 24 മണിക്കൂർ ജോലിയെടുക്കേണ്ടി വരുന്നുവെന്നും വീടുകളിൽ കൃത്യസമയങ്ങളിൽ എത്തിചേരുവാൻ കഴിയുന്നില്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

 

ജീവനക്കാരുടെ എണ്ണം കുറഞ്ഞതും ജോലിഭാരം വർധിച്ചുവെന്നതും അധികൃതർ പരിഗണിക്കുന്നില്ലെന്ന് യൂണിയൻ പരാതിപ്പെട്ടു. ഫെഡറൽ മീഡിയേറ്റർമാരുടെ ഇടപെടൽ സമരം ഒത്തുതീർപ്പാക്കുന്നതിനാവശ്യമാണെന്നും യൂണിയൻ വക്താക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com