ADVERTISEMENT

ഫോർട്ട്മയേഴ്സ് (ഫ്ലോറിഡ)∙ ഫ്ലോറിഡ ഫോർട്ട്‌മയേഴ്സിൽ ഇയാൻ ചുഴലിയുടെ ഭീകരത അനുഭവിക്കേണ്ടി വന്ന നിസ്സഹായരെ മോഷണത്തിലൂടെ ചൂഷണം ചെയ്യാൻ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പൊലീസ് അറസ്റ്റു ചെയ്തു.

ഫോർട്ട്‍മേയേഴ്സ് ബീച്ച് കവർച്ച ചെയ്യാൻ എത്തിയ യുവാക്കളെ കയ്യാമം വച്ചു ബീച്ചിനു സമീപം ഇരുത്തിയതായി സെപ്റ്റംബർ 30 വ്യാഴാഴ്ച പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

തകർന്നടിഞ്ഞ കെട്ടിട കൂമ്പാരങ്ങളിൽ നിന്നു മോഷണം നടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജയിൽ ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തു കേസ്സെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പരിസര പ്രദേശത്തുള്ള ഗ്യാസ് സ്റ്റേഷനിൽ മോഷണം നടത്താൻ ശ്രമിച്ചവരെ കയ്യോടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

ചുഴലിയുടെ ദുരന്തം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും ആശ്വാസം പകരുന്നതിനും 85,000 എമർജൻസി ജീവനക്കാരെയാണു ഫ്ലോറിഡയിൽ വിന്യസിച്ചിട്ടുള്ളത്. ചുഴലിക്കു മുൻപ് ഒഴിഞ്ഞു പോകണമെന്ന നിർദേശം അധികൃതർ നൽകിയിരുന്നുവെങ്കിലും പലരും അവരുടെ വീടുകൾ വിട്ടുപോകാൻ തയ്യാറാകാതിരുന്നത് കൂടുതൽ അപകടം വരുത്തിവച്ചതായും അധികൃതർ പറഞ്ഞു. ഇയാൻ ചുഴലിയിൽ എത്രമാത്രം നാശനഷ്ടം സംഭവിച്ചുവെന്നതിന്റെ കണക്കെടുപ്പുകൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

English Summary: Youths who tried to steal during Cyclone Ian arrested in Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com