ADVERTISEMENT

 

ന്യൂയോർക്ക് ∙ സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി (70) ബാലകൃഷ്‌ണന്  ഫൊക്കാനയുടെ ആദരാഞ്ജലികൾ.  ഫൊക്കാനയുടെ സഹചാരിയും ഫൊക്കാന പ്രസിഡന്റ്  ഡോ. ബാബു സ്റ്റീഫന്റെ അടുത്ത സുഹൃത്തുമായിരുന്നു കോടിയേരി. 

 

 2015ല്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോടിയേരി ആദ്യം പാർട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗം വഷളായതോടെ ഓഗസ്റ്റില്‍ ചുമതല ഒഴിഞ്ഞു.

 

കോടിയേരി ബാലകൃഷ്‌ണന്റെ വേർപാട് കഴിവുറ്റ ഒരു നേതാവിനെയും നല്ല ഒരു സുഹൃത്തിനെയും സഹോദരനെയും ആണ് തനിക്ക് നഷ്‌ടമാക്കിയതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു. കോടിയേരി ബാലകൃഷ്‌ണന്റെ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും കേരളത്തോടൊപ്പം  ഫൊക്കാനയും ദുഃഖത്തിൽ പങ്കുചേരുന്നതായും  സെക്രട്ടറി  കലാ ഷാഗി അറിയിച്ചു.

 

ട്രഷറർ ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ്  ചക്കോ കുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡീഷനൽ  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ  , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷനൽ ട്രഷർ ജോർജ് പണിക്കർ, വിമൻസ് ഫോറം ചെയർ ഡോ . ബ്രിഡ്‌ജറ് ജോർജ്, കൺവൻഷൻ ചെയർ വിപിൻ രാജ്,ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യു , ഇന്റർനാഷനൽ കോഓർഡിനേറ്റർ തോമസ് തോമസ് , ഇന്റർനാഷനൽ ചാരിറ്റി ചെയർപേഴ്സൺ  ജോയി ഇട്ടൻ, നാഷനൽ കമ്മിറ്റി മെംബേർസ്, റീജിനൽ വൈസ് പ്രസിഡന്റ്മാർ, ട്രസ്റ്റീ ബോർഡ് മെംബേഴ്സ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com