ADVERTISEMENT

 ന്യൂയോർക്ക്‌ ∙ കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ  ഏഴാം പതിപ്പിന്റെ ആവേശകരമായ ഫൈനലില്‍ എഫ്സിസി ഫിലഡൽഫിയ ‌ന്യൂജഴ്‌സി ബെർഗെൻ ടൈഗേർസിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു‌. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂജഴ്‌സി ബെർഗെൻ ടൈഗേർസ്  24 ാം ഓവറില്‍ 185 റൺസിന് എല്ലാവരും പുറത്തായി. 

 

എഫ്സിസിയെ  തന്റെ മികവിലൂടെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ജാഫിൻ ഐസക്  ആണ് മാൻ ഓഫ് ദി മാച്ച് . കെസി എല്ലിന്റെ ഈ വർഷത്തെ എംവിപി  ആയി തിരഞ്ഞെടുക്കപ്പെട്ട  മില്ലേനിയം ടീമിന്റെ ലിബിൻ  ജോൺ തന്നെയാണ്  ഏറ്റവും  മികച്ച  ബാറ്റ്സ്മാനും. മികച്ച  ബൗളർ സ്ഥാനത്തിന് 28 വിക്കറ്റ്  നേടിയ എൻജെ ഇന്ത്യൻസിന്റെ ലെവിൻ ഐസക്  ( 28 വിക്കറ്റ് ‌) അർഹനായി.

cricket1

 

ഫൈനലിന്  മുന്നോടിയായി നടന്ന ആവേശകരമായ  സിക്സ് ഹിറ്റിങ് മത്സരത്തിൽ ട്രൈസ്റ്റേറ്റിലെ  പതിനഞ്ചോളം  ക്രിക്കറ്റ് താരങ്ങൾ  പങ്കെടുക്കുകയും,  എഫ് സി സി യുടെ നവീൻ ഡേവിസ് തന്റെതന്നെ  ടീം  മേറ്റ്  ആയ  അജയ്‌ദേവ് നായരെ  തോൽപ്പിച്ചു വിജയിയാവുകയും  ചെയ്തു

 

 മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ന്യൂയോർക്  സെനറ്റർ  കെവിൻ  തോമസ് മുഖ്യാഥിതി  ആയിരുന്നു. ഫൈനൽ  മത്സരത്തിനും  തുടർന്നുള്ള  ചടങ്ങുകൾക്കും  ആശംസ  അർപ്പിച്ചെത്തിയ  ഗ്രാൻഡ് സ്പോൺസർമാരായ ബിനു–പ്രിൻസ്, യുഎസ്എ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ  അജിത് ഭാസ്കർ ,ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര,  ജെആർ സ്പോർട്ടിങ് ഗുഡ്സ് സാരഥികൾ, ജോസഫ്  കുരിയപ്പുറം, രാജ്  ഓട്ടോ സാരഥികൾ,  ഡോൺ  തോമസ്  സോളാർ  പവർ, അനൂപ്, ജോമി ഗ്രാന്റ് റസ്റ്ററന്റ്, ബേസിൽ കുര്യാക്കോസ്  ലൂസിഡ് 7,  യൂണിവേഴ്സൽ മൂവീസ് സാരഥികൾ, നിഖിൽ  മാണി, സിൽവെർലെൻസ് പ്രൊഡക്ഷൻസ് ,ഇഗ്‌ലൂ ,ജെ റിയാലിറ്റി സാരഥികൾ എന്നിവർ വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു.

 

വരും വർഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌  പ്രസിഡന്റ് ജിൻസ് ജോസഫ്, വൈസ് പ്രസിഡന്റുമാരായ ബാലഗോപാൽ നായർ, ജിതിൻ തോമസ്, സെക്രട്ടറി  സബീൻ ജേക്കബ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com