ADVERTISEMENT

ന്യൂയോർക്ക്∙ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി മക്കപ്പുഴ അനുശോചനം അറിയിച്ചു. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകൾ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനും നൽകിയ കോടിയേരിയുടെ സ്മരണക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നതായി  എബി മക്കപ്പുഴ അനുശോചന സന്ദേശത്തിൽ അറിയിച്ചു. 

 

2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിന്റെ ആഭ്യന്തര, ടൂറിസം മന്ത്രിയെന്ന നിലയിൽ കേരള ജനതയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ വിലപ്പെട്ടതായിരുന്നുവെന്നും പൊലീസ് സേനയെ ആധുനികവൽക്കരിക്കുന്നതിലും ജനകീയവൽക്കരിക്കുന്നതിലും കേരളത്തിലെ ജനമൈത്രി പൊലീസ് സ്റ്റേഷനുകളുടെ നിർമാതാവ് എന്ന നിലയിലും പരേതനായ കോടിയേരി എന്നെന്നും സ്മരിക്കപ്പെടുമെന്നും പരേതന്റെ കുടുംബാംഗങ്ങളെ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നതായും സന്ദേശത്തിലൂടെ  അറിയിച്ചു

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com