ADVERTISEMENT

ഡാലസ്∙ ഡാലസ് സൗഹൃദ വേദിയുടെ 2022 ഓണാഘോഷ പരിപാടികൾ ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തി. സമ്മേളനത്തിൽ ഡാലസ് സുഹൃദ വേദിയുടെ വൈസ് പ്രസിഡന്റ് രാജു കുറ്റിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. മലയാള സിനിമ നിർമ്മാതാവും, അഭിനേതാവുമായ തമ്പി ആന്റണി മുഖ്യ അതിഥിയും, കൊപ്പൽ സിറ്റി പ്രൊ മേയർ ബിജു മാത്യു സ്പെഷൽ ഗസ്റ്റും ആയിരുന്നു.

dsv-onam-2

ഫ്രണ്ട്സ് ഓഫ് റാന്നിയുടെ സെക്രട്ടറിയും, വിവിധ സാംസ്കാരിക സംഘനകൾക്കു നേതൃത്വം നൽകി വരുന്ന  ഷിജു എബ്രഹാം ഓണാശംസ അറിയിച്ചു. ഡാളസ് സൗഹൃദ വേദിയുടെ പ്രിയപ്പെട്ട കലാകാരൻമാർ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു. 

dsv-onam-3

തുടർന്ന് സ്വാദേറിയ ഓണ സദ്യ നടത്തി ഓണാഘോഷ സമ്മേളനം സമംഗളം പര്യവസാനിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com