ADVERTISEMENT

ഡാലസ് ∙ ഡാലസ് സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 ശനിയാഴ്ച വൈകിട്ട് പള്ളിയങ്കണത്തിൽ എക്സ്ട്രാവെഗാൻസ് എന്ന പേരിൽ സംഘടിപ്പിച്ച കലാസാംസ്കാരിക പരിപാടികൾ ആകർഷകമായി.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാനാത്വത്തിൽ ഏകത്വമായിരിക്കുന്ന നമ്മുടെ ഭാരത സംസ്കാരം വിവിധ കലാപരിപാടികളോടെ മുതിർന്ന തലമുറയ്ക്ക് പഴയ ഓർമ്മകളിലൂടെ സഞ്ചരിക്കുന്നതിനും വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഭാരതസംസ്കാരത്തെ കുറിച്ച് അറിവ് പകർന്നു നല്‍കുന്നതിനുമാണ് ഇങ്ങനൊരു പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യക്ഷ പ്രസംഗത്തിൽ റവ.ഷൈജു സി.ജോയ് പറഞ്ഞു.

cultural-extravagenza

 

dance-tea-

സെക്രട്ടറി ഫിൻ മാത്യു സ്വാഗതമാശംസിച്ചു. തുടർന്ന് കെ ഒ. സാംകുഞ്ഞിന്റ ഗാനത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. റിതിക നേഹ ടീമിന്റെ ഡാൻസ്, സക്കറിയ തോമസ് ടീമിന്റെ വില്ലൊടിച്ചാൻ പാട്ട്, എഡ്ന ചെറിയാന്റെ ഫോക്ക് ഡാൻസ്, അവ–ടെസ ടീമിന്റെ ഡാൻസ്, ആഷ്‌ലി , ജനിഫർ, ലിയ, ജോവാൻ എന്നിവരുടെ നൃത്തം, ബ്രിൻറാ ടോണി ഡാൻസ്, ചെണ്ടമേളം എന്നിവ അവതരിപ്പിച്ചത് കാണികളുടെ മനം കവർന്നു. അലക്സ് കോശി പ്രാരംഭ പ്രാ‍ർഥന നടത്തി. ട്രസ്റ്റി ഉമ്മൻ ജോൺ നന്ദി പറഞ്ഞു. ജോതം പി, സൈമൺ, പ്രിയ ഏബ്രഹാം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു, പരിപാടികൾക്കു ശേഷം വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com