കലിഫോർണിയയിൽ നാലു ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയി; പ്രതിയുടെ ചിത്രം പുറത്ത്

indians-kidnapped-in-Merced
ജസ്ദീപ് സിങ്, ഭാര്യ ജസ്‍ലീൻ കൗർ, എട്ടു മാസം പ്രായമുള്ള കുഞ്ഞ് അരോഹ് ധാരി, അമൻദീപ് സിങ് എന്നിവർ. ചിത്രം: മെർസെഡ് കൗണ്ടി ഷരീഫ്.
SHARE

കലിഫോർണിയ ∙ കലിഫോർണിയയിലെ മെർസെഡ് കൗണ്ടിയിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലു ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടുപോയി. പ്രാദേശിക സമയം തിങ്കളാഴ്ചയാണു സംഭവം. ജസ്ദീപ് സിങ് (36), ഭാര്യ ജസ്‍ലീൻ കൗർ (27) ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് അരോഹ് ധാരി, ഇവരുടെ ബന്ധുവായ അമൻദീപ് സിങ് (39) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മെർസെഡ് കൗണ്ടി ഷരീഫ് വെറൻ വാർനക് അറിയിച്ചു.

സൗത്ത് ഹൈവേ 59 ൽ 800 ബ്ലോക്കിലെ ബിസിനസ് സ്ഥാപനത്തിൽ നിന്നാണ് കുടുംബത്തെ തട്ടിയെടുത്തത്. ബന്ധുവിനെ സെൻട്രൽ വാലിയിൽ നിന്നും എന്നാണ് റിപ്പോർട്ട്. എന്താണ് ഇതിനു പിന്നലെ കാരണമെന്നു അറിയില്ല. ഇവരെ കാണാനില്ലെന്നു മാത്രമേ ഞങ്ങൾക്കു ഇപ്പോൾ അറിയുവെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മെർസെഡ് കൗണ്ടി ഷരീഫ് വെറൻ വാർനക് പറഞ്ഞു.

സംഭവത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇരയായ ഇന്ത്യൻ വംശജരെ കുറിച്ച് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പണം ആവശ്യപ്പെട്ട് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ ജനങ്ങളുടെ സഹായം അഭ്യർഥിച്ചു. ‘ഈ കുടുംബത്തെ നമുക്ക് രക്ഷിച്ചേ തീരൂ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിൽ വിവരം അറിയിക്കണം’– ഷരീഫ് പറഞ്ഞു.

suspect
പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ ചിത്രം. മെർസെഡ് കൗണ്ടി ഷരീഫ് പുറത്തുവിട്ടത്.

സംഭവത്തിൽ ഉൾപ്പെട്ട ആളെന്നു സംശയിക്കുന്ന വ്യക്തിയുടെ ചിത്രം ഷരീഫ് ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. തലമൊട്ടയടിച്ച വ്യക്തിയാണെന്നും ഇയാളുടെ കൈവശം ആയുധങ്ങൾ ഉണ്ടാകാമെന്നും അപകടകാരിയാണെന്നും പറയുന്നു. ഹൂഡിയും മാസ്ക്കും ധരിച്ചതിനാൽ ആളെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നില്ല. ആരെങ്കിലും ഇയാളെ കണ്ടാൽ ഉടൻ 911 വിളിക്കണമെന്നും അഭ്യർഥിച്ചു. 

English Summary: 4 members of Indian-origin family, including 8-month-old, kidnapped in Merced

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA