ADVERTISEMENT

ബ്രാംപ്ടൻ (കാനഡ) ∙ കാനഡായിലെ ബ്രാംപ്ടൻ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന്റെ പേര് ശ്രീഭഗവത്ഗീത എന്ന്  ഔദ്യോഗികമായി പ്രഖ്യാപിച്ച്, ഒരാഴ്ച്ചയ്ക്കകം പാർക്കിനു നേരെ നടന്ന അതിക്രമത്തെ ഇന്ത്യൻ ഹൈകമ്മീഷണർ അപലപിച്ചു. ശ്രീഭഗവത്ഗീത പാർക്കിനു നേരെ നടന്നതു വംശീയ ആക്രമണമാണെന്നു ഹൈകമ്മീഷണർപ്രസ്താവനയിൽ പറഞ്ഞു. എന്നാൽ കനേഡിയൻ പൊലീസ് ഇന്ത്യൻ ഹൈകമ്മീഷണറുടെ അഭിപ്രായത്തോട് വിയോജിച്ചു. വംശീയാക്രണമാണെന്നതിന് തെളിവുകൾ ഇല്ലെന്നു പൊലീസ് പറഞ്ഞു.

 

 പാർക്ക്  മുന്‍പ് അറിയപ്പെട്ടിരുന്നതു ട്രോയേഴ്‌സ് പാര്‍ക്ക് എന്നായിരുന്നു. ഹിന്ദു സമൂഹം കോര്‍പറേഷന്റെ വികസനത്തിനായി വഹിച്ച നിര്‍ണായക പങ്കിനെ സ്മരിച്ചുകൊണ്ടാണ് പാർക്കിന് ശ്രീഭഗവത്ഗീത എന്നു നാമകരണം നടത്തിയതെന്നു ബ്രാംപ്ടൻ മേയര്‍ വ്യക്തമാക്കിയിരുന്നു.

 

 

ശ്രീഭഗവത്ഗീത പാർക്കിനു നേരെ ഉണ്ടായ അതിക്രമത്തെ പ്രാദേശിക പാർലിമെൻറ് അംഗം സോണിയ സിന്ധു അപലപിച്ചു .ഈ സംഭവത്തെ കുറിച്ച്  വിശദ അന്വേഷണം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഗ്രെയ്റ്റർ ടൊറൊന്റോ പ്രദേശങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്ന് മറ്റൊരു പാർലിമെന്റ് അംഗമായ ചന്ദ്ര ആര്യ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com