ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചു സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കി. ഒക്‌ടോബര്‍ ഒന്നിനു ശനിയാഴ്ചയായിരുന്നു പ്രതിഷേധ സൂചകമായി പണിമുടക്കിയത്. സ്റ്റാര്‍ബക്‌സില്‍  ആദ്യമായാണ് ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നത്. ഇതിനു പ്രതികാരമായാണ് മാനേജ്‌മെന്റ് ഇയാളെ പിരിച്ചുവിട്ടതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

 

സെപ്റ്റംബര്‍ 21നാണ് യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നത്. ഒൻപത് വര്‍ഷമായി സ്റ്റാര്‍ബക്‌സിലെ ജീവനക്കാരനായ ജോഷ് ഡിലോണ്‍ സമയത്തില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ചാണ് പിരിച്ചുവിട്ടത്. എന്നാല്‍ യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതിനാണ് തന്റെ പേരില്‍ നടപടിയെടുത്തതെന്നു ജോഷ് പറഞ്ഞു. ഇയാളെ കൂടാതെ മറ്റു രണ്ടു ജീവനക്കാരെ കൂടി പുറത്താക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com