ADVERTISEMENT

 ഹൂസ്റ്റൺ ∙  നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും  മിസോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ  റോബിൻ ഇലക്കാട്ട്.  റോബിൻ ഇലക്കാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്ക്‌ ഓഫ് നടത്തി.

കഴിഞ്ഞ രണ്ടു വർഷം മിസോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത,  മലയാളികളുടെ മാത്രമല്ല  ഏഷ്യൻ വംശജരുടെ അഭിമാനയായി മാറിയ റോബിൻ രണ്ടാം വട്ടവും മേയർ സ്‌ഥാനത്തേക്ക്‌ മത്സരിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കുന്നില്ല.  

പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢ ഗംഭീരമായി.  കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ പിന്തുണ നേടാനായത് മേയർ റോബിന്റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റൺ ഓഫ് ആയെങ്കിൽ ഈ പ്രാവശ്യം വൻ ഭൂരിപക്ഷത്തോടുകൂടി ജയിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. സിറ്റിയിലെ എല്ലാ വോട്ടർമാരുമാരുടെയിടയിലും കഴിഞ്ഞ രണ്ടു വർഷം കൊണ്ട് നേടിയെടുത്ത വിശ്വാസം അദ്ദേഹത്തിന്റെ വിജയ സാധ്യത വർധിപ്പിക്കുന്നു.

mayor-robin-elackatt-16

 

mayor-robin-elackatt-16

അദ്ദേഹത്തിന്റെ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലാകും പ്രധാനമായും നിർണായകമാവുക. മലയാളികൾ ധാരാളം നിവസിക്കുന്ന മിസോറി സിറ്റിയെ അമേരിക്കയിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആരും മാറി നിക്കാതെ തങ്ങളുടെ അവകാശമായ വോട്ട് രേഖപെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വർഷം കൊണ്ട് നഗരത്തിനുണ്ടായ അസൂയാർഹമായ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു റോബിന്റെ പ്രസംഗം.  പൊതുജനാരാഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, അടിസ്ഥാന വികസന മേഖലകളിൽ വൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. സിറ്റിയുടെ  നികുതി നിരക്കുകൾ ചെറിയ തോതിലെങ്കിലും കുറയ്ക്കുവാൻ സാധിച്ചുവെന്നതും തന്റെ രണ്ടാം വട്ട വിജയത്തിന് കാരണമാകുമെന്ന് റോബിൻ അഭിമാനത്തോടെ പറഞ്ഞു. 

mayor-robin-elackatt-8

 

ഒക്ടോബർ  24 മുതൽ നവംബർ 4 വരെ നടക്കുന്ന ഏർലി വോട്ടിങ്ങിലും നവംബർ 8 നു നടക്കുന്ന തിരഞ്ഞെടുപ്പിലും മലയാളി സമൂഹത്തിനതിന്റെ ശക്തമായ  പിന്തുണയും സഹകരണവും  നൽകി റോബിന്റെ രണ്ടാം വിജയം ചരിത്രമാക്കാനുള്ള ശ്രമത്തിലാണ് ഹൂസ്റ്റനിലുള്ള മലയാളി സമൂഹം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com