ഡാലസ് ഡയനാമോസ് നാൽപ്പതാം വാർഷികം: സൂപ്പർ ട്രോഫി ടൂർണമെന്റ് സംഘടിപ്പിക്കുന്നു

dallas-dynamos
SHARE

ഡാലസ് ∙ അമേരിക്കയിലെ ആദ്യത്തെ മലയാളി സോക്കർ ക്ലബായ ഡാലസ് ഡയനാമോസ് നാൽപ്പതാം വർഷത്തിലേക്ക് കടക്കുന്നു. ഇതോടനുബന്ധിച്ചു നടക്കുന്ന നാൽപ്പതാം വാർഷിക സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റിന്റെ വൻ ഒരുക്കങ്ങൾ ഡാലസിൽ പൂർത്തിയായി വരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ  22, 23 തീയതികളിൽ റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിലാണ് ടൂർണമെന്റ്.

സെവൻസ് ഫോർമാറ്റിൽ 35 പ്ലസ്, ഓപ്പൺ എന്നീ ഡിവിഷനുകളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ മാറ്റുരക്കും. 14 ടീമുകളെയാണ് ടൂർണമെന്റിൽ പങ്കെടുപ്പിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഭാരവാഹികളുമായി ഉടൻ ബന്ധപ്പെടണം.

കൂടുതൽ വിവരങ്ങൾക്ക്: അനിൽ ജേക്കബ്: 972 679 5305, ടൈറ്റസ് വർഗീസ്: 214 886 7980, ബിനു തോമസ്: 469 441 8264, മാറ്റ് ജേക്കബ്: 469 348 4690, യൂജിൻ ജി:  972 342 1151.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA