ADVERTISEMENT

ചിക്കാഗോ ∙  അമേരിക്കയിലെ സിറോ മലബാർ ചർച്ചിന്റെ ചരിത്രത്തിലെ സുപ്രധാന ദിവസമെന്നാണ് ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണദിനത്തെ വികാരി ജനറലും ജനറൽ കൺവീനറുമായ റവ.ഫാ.തോമസ് മുളുവനാൽ വിശേഷിപ്പിച്ചത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി,  പേപ്പൽ നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫേ പിയർ,  ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് ഫിലിപ്പോസ് മാർ സ്തെഫാനോസ്, കോൺഗ്രസ് അംഗം രാജകൃഷ്ണമൂർത്തി, ബെൽവുഡ് മേയർ ആൻഡ്രെ ഹാർവി, ജോസ് കോലഞ്ചേരി (പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി), ജോസ് ചാമക്കാല (ജനറൽ കോഓർഡിനേറ്റർ) തുടങ്ങിയവർ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു.

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും അർപ്പണമനോഭാവവും ദീർഘവീക്ഷണവും കൊണ്ട് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ ഇതുവരെ ചർച്ച് കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പരാമർശിച്ചു.

mar-joy-alappatt

ഭാവി നല്ല കൈകളിൽ: മാർ അങ്ങാടിയത്ത്, സുവിശേഷം തന്റെ ദൗത്യം: മാർ ആലപ്പാട്ട് 

ഷിക്കാഗോ ∙ ഷിക്കാഗോ രൂപതയുടെ  രണ്ടാമത്തെ  ബിഷപ്പായി സ്ഥാനമേറ്റ മാർ ജോയി ആലപ്പാട്ടിനെ അനുമോദിച്ചു കൊണ്ട് സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ  ജേക്കബ് അങ്ങാടിയത്ത്  നടത്തിയ പ്രസംഗത്തിൽ രൂപതയുടെ വളർച്ചക്കായി നിർദേശിച്ച മൂന്നു പ്രോജക്ടുകളെയും താൻ സർവാത്മനാ അംഗീകരിക്കുന്നതായി പറഞ്ഞു. അവയിൽ രണ്ടെണ്ണം കാപിറ്റൽ ഫണ്ട് പ്രോജക്ടുകളാണ്. അവയെ എല്ലാവരും തുണക്കണം. രൂപതയുടെ ഭാവി നല്ല കൈകളിലാണ്, യുവാക്കളുടെ  ഭാവി നല്ല കൈകളിലാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,  നന്ദി.

മാർ ജോയി ആലപ്പാട്ടിന്റെ മറുപടി പ്രസംഗത്തിൽ തന്റെ മുൻഗണനകൾ എന്തൊക്കെയെന്ന് അദ്ദേഹം പറഞ്ഞു. സുവിശേഷം പ്രാസംഗിക്കുകയാണ് എന്റെ ഒന്നാമത്തെ ദൗത്യം. രണ്ടാമത്തെയും മൂന്നാമത്തെയും ദൗത്യം  അത് തന്നെയാണ്.  ഈ രൂപതയുടെ ആരംഭം  മുതൽ ഞാൻ ഇതിനെ  കണ്ടുകൊണ്ടിരിക്കുകയാണ് .വൈദികൻ എന്ന നിലയ്ക്കും സഹായ മെത്രാൻ എന്ന രീതിയിലും  രൂപതയുടെ ആ വളർച്ച എനിക്ക് വളരെ വ്യക്തമായി കാണുവാൻ കഴിഞ്ഞിട്ടുണ്ട് .

അതിന് നേതൃത്വം കൊടുത്ത അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് ദൈവം നമുക്ക് നൽകിയ വലിയ ഒരു വരദാനം ആണ്. രൂപത  പോലുള്ള സംവിധാനം ഉണ്ടാവുമ്പോൾ, അതും അമേരിക്ക പോലുള്ള സ്ഥലങ്ങളിൽ ഉണ്ടാകുമ്പോൾ തീർച്ചയായും അതിന്റേതായ ബുദ്ധിമുട്ട് ഒരുപാട് ഉണ്ടായിട്ടുണ്ട്. ഞാനും അതിന് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്.  അവസരത്തിൽ എനിക്ക് വളരെ നന്ദിയോടെ അനുസ്മരിക്കേണ്ടതായ  ഒരു ബിഷപ്പ് ഉണ്ട്. അത് മറ്റാരുമല്ല  ഗ്രിഗറി കരോട്ടെമ്പ്രേൽ പിതാവാണ്. ദൈവകൃപയിൽ  നമുക്ക് ഇവിടെ ഒരു രൂപത വന്നു. നേതൃത്വം നൽകാൻ അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഉണ്ടായിരുന്നു. വളരെ ശാന്തമായി തന്റെ ആത്മീയ  നേതൃത്വത്തിൽ രൂപതയെ വളർത്തി ഇത്രയും എത്തിച്ചു. ഇനിയും നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ടെന്ന് മാർ ആലപ്പാട്ട് വ്യക്തമാക്കി. 

 ആശംസകളുമായി കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, ബെൽവുഡ്  മേയർ 

raja

ജോയ് ആലപ്പാട്ടിന് ആശംസകള്‍ നേർന്ന് കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി. പ്രെയ്‌സ് ദി ലോർഡ് എന്ന ആശംസിച്ചാണ് കോൺഗ്രസംഗം രാജ കൃഷ്ണമൂർത്തി പ്രസംഗം തുടങ്ങിയത്.  തന്റെ പേര് കൃത്യമായി ഉച്ചരിക്കുന്ന വേദികളുടെ ഭാഗമാകാൻ കഴിയുന്നത് ഭാഗ്യമാണെന്ന്  നർമ്മംകലർന്ന ആമുഖത്തോടെ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തി പറഞ്ഞു.

മൂല്യങ്ങളും പൈതൃകവും സംസ്കാരവും പുതുതലമുറയ്ക്ക് കൈമാറാൻ കുട്ടികളും കുടുംബവുമായി എത്തിച്ചേർന്ന ഓരോരുത്തരോടും അദ്ദേഹം നന്ദി അറിയിച്ചു. ഈ രാജ്യത്തെ ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി ഇപ്പോൾ 4 മില്യൻ എന്ന അംഗബലം കൊണ്ട് സുശക്തമായ  വളരെ വേഗത്തിൽ വളരുന്ന എത്‌നിക് മൈനോറിറ്റിയാണ്. 

രൂപതയ്ക്ക് കീഴിൽ കൂടുതൽ പാരിഷുകള്‍ രൂപികരിക്കുന്നതിലും അംഗങ്ങളെ അണിചേർക്കുന്നതിലും ജോയ് ആലപ്പാട്ട് പുതിയ റെക്കോർഡുകൾ സ്ഥാപിക്കുമെന്ന പ്രത്യാശയും ആശംസാസന്ദേശത്തിലൂടെ മൂർത്തി പങ്കുവച്ചു. പകർന്നുകിട്ടിയ മൂല്യങ്ങൾ കാത്തുകൊണ്ട് അവനവനിൽ മികച്ചത് കണ്ടെത്തിജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ സഹോദരി-സഹോദരന്മാരെ സേവിക്കുന്നതിലൂടെ ദൈവത്തിലൂടെയുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുക എന്ന സന്ദേശമാണ് ജോയ് ആലപ്പാട്ട് പകുത്തുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറോ-മലബാർ സഭയുടെ ഏത് ആവശ്യത്തിന് ക്ഷണിക്കുമ്പോഴും സ്വന്തം കുടുംബത്തിലേക്ക് എത്തുന്ന പ്രതീതിയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് ബെൽവുഡ് മേയർ ആൻഡ്രി ഹാർവി പറഞ്ഞു. മാർ ജോയ് ആലപ്പാട്ടിന് കീഴിൽ സഭ വളർച്ചയുടെ പുതിയ പടവുകൾ താണ്ടുമ്പോൾ എല്ലാ പിന്തുണയോടെയും ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ബിഷപ്പ് ജോയ് ആലപ്പാട്ടിന് മേയർ മികച്ച സ്പിരിച്വൽ ലീഡറിനുള്ള അവാർഡ് സമ്മാനിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com