ഗാംബിയയിലെ കുട്ടികളുടെ മരണത്തിനു കാരണം ഇന്ത്യന്‍ കഫ് സിറപ്പോ? യുഎന്‍ റിപ്പോര്‍ട്ട് ഉറ്റു നോക്കി ലോകം

cough-syrap
പ്രതീകാത്മക ചിത്രം (ചിത്രത്തിന് കടപ്പാട്: myshkovsky/iStock).
SHARE

ഹൂസ്റ്റൻ ∙ ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പും ഗാംബിയയിലെ ഡസന്‍ കണക്കിന് കുട്ടികളുടെ മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? മരുന്ന് കുട്ടികളുടെ വൃക്ക തകരാറിലാക്കിയെന്ന് സംശയിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ലോകം ആശങ്കയിലാണ്. പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് 66 കുട്ടികളുടെ മരണം ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന ഇന്ത്യയുടെ പ്രതിച്ഛായയ്ക്കേറ്റ പ്രഹരമാണ്. എല്ലാ ഭൂഖണ്ഡങ്ങളിലേക്കും, പ്രത്യേകിച്ച് ആഫ്രിക്കയിലേക്കും മരുന്നുകള്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ പ്രമുഖരാണ് ഇന്ത്യ. 

‘ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നു ആശയവിനിമയം ലഭിച്ച ഉടന്‍ തന്നെ വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടു’ണ്ടെന്ന് മന്ത്രാലയത്തെ പ്രതിനിധീകരിച്ച് റോയിട്ടേഴ്സിനോട് സംസാരിച്ച ആരോഗ്യ മന്ത്രാലയ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു. 

ആരോപണ വിധേയരായ കമ്പനിയുടെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുമായി മരണത്തിനു കാരണമായ ഗുരുതര വൃക്ക രോഗത്തിനുള്ള ബന്ധം സ്ഥാപിക്കുന്ന റിപ്പോര്‍ട്ടും ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള മറ്റു വിശദാംശങ്ങളും ഇന്ത്യ കാത്തിരിക്കുകയാണ്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കഫ് സിറപ്പ് നിര്‍മ്മാതാവുമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരേയാണ് യുഎന്‍ ഏജന്‍സിയുടെ അന്വേഷണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുഎന്‍ ആരോഗ്യ ഏജന്‍സി കഴിഞ്ഞ മാസം അവസാനത്തോടെ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിനെ മരണത്തെക്കുറിച്ച് അറിയിച്ചു, തുടര്‍ന്ന് റെഗുലേറ്റര്‍ ഡബ്ല്യുഎച്ച്ഒയുമായി ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു. മെയ്ഡന്‍ കഫ് സിറപ്പിന്റെ ലബോറട്ടറി വിശകലനത്തില്‍ ഡൈതലീന്‍ ഗ്ലൈക്കോളും എഥിലീന്‍ ഗ്ലൈക്കോളും 'അസ്വീകാര്യമായ' അളവിലുണ്ടെന്ന് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു, ഇത് വിഷാംശം ഉള്ളതും ഗുരുതരമായതുമായ വൃക്ക തകരാറിന് കാരണമാകും.

ഗാംബിയയിലേക്ക് മാത്രമാണ് മെയ്ഡന്‍ സിറപ്പ് നിര്‍മ്മിച്ച് കയറ്റുമതി ചെയ്തതെന്ന് ഇന്ത്യന്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഹരിയാനയിലെ കുണ്ഡ്‌ലിയിലും പാനിപ്പട്ടിലും തങ്ങള്‍ക്ക് രണ്ടു നിര്‍മ്മാണ പ്ലാന്റുകളുണ്ടെന്നും അടുത്തിടെ മറ്റൊന്ന് സ്ഥാപിച്ചിട്ടുണ്ടെന്നും മെയ്ഡന്‍ അതിന്റെ വെബ്സൈറ്റില്‍ പറയുന്നു.

കമ്പനിക്ക് 2.2 ദശലക്ഷം സിറപ്പ് കുപ്പികള്‍, 600 ദശലക്ഷം ഗുളികകള്‍, 18 ദശലക്ഷം കുത്തിവയ്പ്പുകള്‍, 300,000 തൈലം ട്യൂബുകള്‍, 1.2 ബില്യണ്‍ ഗുളികകള്‍ എന്നിവയുടെ വാര്‍ഷിക ഉല്‍പാദന ശേഷിയുണ്ട്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിൽ തന്നെ വില്‍ക്കുകയും ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ സാധാരണയായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് പരിശോധിക്കാറുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

മെയിഡന്റെ Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup, Magrip N Cold Syrup എന്നിവ അനധികൃതമായി പല രാജ്യങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, ഗാംബിയയില്‍ മാത്രമേ പ്രശ്നം തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. 

English Summary: India Probes 4 Cough Syrups After WHO Alert On 66 Child Deaths In Gambia

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}