ADVERTISEMENT

ഇന്ത്യാന ∙ പർഡ്യു യൂണിവേഴ്സിറ്റി വിദ്യാർഥി വരുൺ മാനിഷ് ചെഡ്രാ (20) സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒക്ടോബർ 5 ബുധനാഴ്ച രാവിലെ യൂണിവേഴ്സിറ്റി ക്യാംപസിലെ വെസ്റ്റ് ലെ ഫെയ്റ്റിയിലാണു വരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുത്തരവാദിയായ വിദ്യാർഥി ജിമിൻ ജമ്മിഷായെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ബുധനാഴ്ച രാവിലെ ജിമ്മി തന്നെയാണു പൊലീസിൽ വിളിച്ചു വിവരം അറിയിച്ചത്. സംഭവം നടക്കുമ്പോൾ താമസിച്ചിരുന്ന മുറിയിൽ ഇവർ രണ്ടു പേർ മാത്രമാണുണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. നോർത്ത് കൊറിയയിൽ നിന്നുള്ള ഇന്റർനാഷനൽ വിദ്യാർഥിയാണ് പ്രതിയായ ജിമ്മി.  സൈബർ സെക്യൂരിറ്റി മെയ്ജർ വിദ്യാർഥിയാണ്.

 

ശരീരത്തിലേറ്റ മാരകമായ മുറിവുകളാണ് മരണത്തിനു കാരണമെന്നു റ്റിപ്കാനോ കൗണ്ടി കൊറോനേഴ്സ് ഓഫിസ് അറിയിച്ചു. കൊലക്ക് പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.വരുണിനെ കുറിച്ചു നല്ലതു മാത്രമേ പറയാനുള്ളൂവെന്നു ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്ന അരുണാബ സിൻഹ  പറഞ്ഞു. 

2016 ൽ ഹൈസ്കൂൾ ഗ്രാജ്വേഷനിൽ ഉയർന്ന നിലയിൽ പാസ്സായ വരുൺ ഗ്രാജ്വേഷൻ സ്പീച്ചു നടത്തിയത് സുഹൃത്തുക്കൾ സ്മരിച്ചു. നാഷണൽ മെറിറ്റ് സ്കോളർഷിപ്പ് സെമി ഫൈനലിസ്റ്റായിരുന്നു. 2020 യുഎസ് പ്രസിഡൻഷ്യൽ സ്കോളേഴ്സ് പ്രോഗ്രാമിലെ അംഗമായിരുന്നു. പഠനത്തിൽ അതിസമർഥനായിരുന്ന വരുണിന്റെ അപ്രതീഷിത വിയോഗം സഹപാഠികളേയും അധ്യാപകരേയും ഒരേ പോലെ ദുഃഖത്തിലാഴ്ത്തി.

English Summary : Indian-origin university student killed in US, Korean roommate arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com