ഷിക്കാഗോ∙ വില്‍ കൗണ്ടിയുടെ ട്രഷറര്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായി മത്സരിക്കുന്ന രാജ് പിള്ളയെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പിന്തുണക്കുമെന്നു പ്രസിഡന്റ് ജി.കെ.പിള്ള അറിയിച്ചു. മലയാളിയായ രാജ് പിള്ളയുടെ വിജയത്തിനായി ഷിക്കാഗോയിലെ എല്ലാ മലയാളികളും സജീവമായി പ്രവര്‍ത്തിക്കണമെന്നും യുഎസിലെ മലയാളി സമൂഹം രാജ് പിള്ളയുടെ വിജയത്തിനായി പ്രാർഥിക്കണമെന്നും ജി.കെ. പിള്ള അഭ്യർഥിച്ചു.
ഷിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു ജി.കെ പിള്ള. മുഖ്യധാര സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെഎച്ച്എന്‍എ അംഗങ്ങളുടെ പിന്തുണ രാജ് പിള്ളക്ക് ഉറപ്പാക്കണമെന്ന് ഇന്ത്യ പ്രസ്സ് ക്ലബ് ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ ആവശ്യപ്പെട്ടു. മലയാളി സമൂഹത്തിന്റെ കൂട്ടായ പിന്‍തുണ ഉണ്ടാവണമെന്നു രാജ് പിള്ളയും അഭ്യർഥിച്ചു.
രാജ് പിള്ളയെ കെഎച്ച്എന്‍എയുടെ എച്ച് കോര്‍ കമ്മിറ്റിയിലേക്കു സ്വാഗതം ചെയ്യുന്നതായും അടുത്ത എച്ച് കോര്‍ യോഗത്തില്‍ അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവായി പങ്കെടുപ്പിക്കുമെന്നും ജി.കെ. പിള്ള അറിയിച്ചു.വ്യത്യസ്ത രംഗങ്ങളിലെ പ്രഫഷണനുകളെ ഏകോപിപ്പിച്ചു.
കെഎച്ച്എന്‍എ യുടെ യുവ തലമുറക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഭാവി പദ്ധതികള്‍ കെട്ടിപ്പടുക്കുവാന്‍ അവശ്യമായ സഹായങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനും യുഎസിലും ഇന്ത്യയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും പ്രഫഷണല്‍ പരിശീലനങ്ങള്‍ക്കുമുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ടിട്ടുള്ള ഉപസമിതിയാണു എച്ച് കോര്‍ കമ്മിറ്റിയെന്നും അദ്ദേഹം വിശദീകരിച്ചു.