ADVERTISEMENT

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) ∙ ടെക്സസ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഫിഡെൽഗൊയും (ഡമോക്രാറ്റ്) അലക്സാ‍ഡ്രിയ ഡി മോറൽ മീലറും തമ്മിലുള്ള മത്സരം കടുക്കുന്നു.കോവിഡ് കാലഘട്ടത്തിൽ പല വിവാദ തീരുമാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ലിന വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർഥി കടുത്ത മത്സരമാണ് കാഴ്ച വയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് ദിവസം അടുത്തു വരുംതോറും ആരു ജയിക്കുമെന്നതു പ്രവചനാതീതമായിരുന്നു. ഇരുവരും ഹിസ്പാനിക്ക് കമ്മ്യൂണിറ്റിയിൽ നിന്നുള്ള ശക്തരാണെന്നതാണ് ഇതിനു കാരണം. ഗർഭചിദ്രവും തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുമെല്ലാം തിരഞ്ഞെടുപ്പിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നു. 4.5 മില്യൺ ജനസംഖ്യാണ് കൗണ്ടിയിലുള്ളത്.

2018 ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് 31കാരിയായ ഹിഡൽഗൊ ആദ്യമായി ഹാരിസ് കൗണ്ടിയുടെ തലപ്പത്ത് എത്തിയത്. ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതയാണു ലിന. കൊളംബിയായിൽ ജനിച്ച ലിന 2013 ൽ കൗമാര പ്രായത്തിൽ മാതാപിതാക്കളോടൊപ്പമാണ് ഹൂസ്റ്റണിലേക്കു താമസം മാറ്റിയത്. 37 വയസ്സുള്ള മീലറെ സെനറ്റർ ടെഡ്ക്രൂസാണ് എൻഡോഴ്സ് ചെയ്തിരിക്കുന്നത്. കലിഫോർണിയായാണു ജന്മദേശം. യുഎസ് ആർമി ബോംബ് സ്ക്വാഡിൽ പ്രവർത്തിച്ചിട്ടുണ്ട്.

English Summary: Lina Hidalgo vs Alex Mealer for Harris County judge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com