ആനന്ദം ഷോ വെള്ളിയാഴ്ച

anandam-show-at-friday
SHARE

സ്കാർബ്രോ ∙ യുവാക്കൾക്കായി ടീം ഇൻസ്‌പയറും മാജിക് മിസ്റ്റ് മീഡിയയും ഒരുക്കുന്ന ‘ആനന്ദം 2022’ കൾച്ചറൽ നൈറ്റ്  ഒക്ടോബർ ഏഴ് വെള്ളിയാഴ്ച നടക്കും.  വിവിധ സംസ്‌കാരങ്ങളിൽ നിന്നുമുള്ള വ്യത്യസ്തമായ കലാവിരുന്നാണ് ലക്ഷ്യമിടുന്നത്. മെട്രോപൊളിറ്റൻ സെന്ററിൽ വൈകിട്ട് ആറരയ്ക്കാണ് പരിപാടി. നടി അർഥന ബിനു ഉദ്ഘാടനവും  മികച്ച അഭിനേതാവിനും നർത്തകിക്കുമായി ഇൻസ്റ്റാഗ്രാമിൽ നടത്തുന്ന റീൽസ് മത്സരത്തിന്റെ സമ്മാനദാനവും നിർവഹിക്കും.

വാട്ടർ ഡ്രമ്മോടുകൂടിയ ഡിജെ, വേൾഡ് ഓഫ് ഡാൻസ് ജേതാവ് കെ 2 ബി ഡാൻസ് സ്റ്റുഡിയോയുടെ നൃത്തം, മലയാളം സ്റ്റാൻഡ്-അപ്പ് കോമഡി, ഷോർട്ട് ഫിലിം പ്രീമിയർ, വയലിൻ ഫ്യൂഷൻ പ്രകടനം, അറബിക് ബെല്ലി ഡാൻസ് തുടങ്ങിയവയുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഫെബിൻ ടോം (റെഗ്ഗ് ഇമിഗ്രേഷൻ), ഫിലോമിന നിക്കോളസ് (റിയാലിറ്റി ബ്രോക്കറേജ്) എന്നിവരാണ് മുഖ്യപ്രായോജകർ. 25 ഡോളറാണ് നിരക്ക്. ടിക്കറ്റുകൾ പംപ്കിൻകാർട്ട് മുഖേന വാങ്ങാം. വിവരങ്ങൾക്ക്: അക്ഷയ് (289.892.4545), എബിൻ (647.804.4922).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}