വളർത്തു നായ്ക്കളുടെ ആക്രമണം: 2 പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; മാതാവ് ഗുരുതരാവസ്ഥയിൽ

two-young-children-died-dog-attack
ആക്രമണത്തിൽ മരിച്ച കുഞ്ഞുങ്ങൾ, വളർത്തു നായ്ക്കൾ. ചിത്രം: Kirstie Jane Bennard, Colby Bennard/Facebook
SHARE

മെംഫിസ് (ടെന്നിസി) ∙ വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ നായ്ക്കളുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾ ദാരുണമായി കൊല്ലപ്പെടുകയും മാതാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ബുധനാഴ്ച ടെന്നിസി നോർത്ത് മെംഫിസിലായിരുന്നു സംഭവം. അകാരണമായി പ്രകോപിതരായ നായ്ക്കളുടെ ആക്രമണം രണ്ടു വയസ്സുള്ള പെൺകുട്ടിയുടേയും അഞ്ചു മാസം പ്രായമുള്ള ആൺകുട്ടിയുടേയും ജീവൻ അപഹരിച്ചതെന്ന് ഷെൽബി കൗണ്ടി ഷറീഫ് ഓഫിസ് അറിയിച്ചു.

ശരീരമാസകലം കീറി മുറിക്കപ്പെട്ട കുട്ടികൾ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായും നായ്ക്കളുടെ ആക്രമണത്തിൽ രക്തം വാർന്ന് ശരീരം മുഴുവൻ ഗുരുതരമായി പരുക്കേറ്റ മാതാവിനെ മെംഫിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പിറ്റ്ബുൾ നായ്ക്കളാണ് കുട്ടികളെ ആക്രമിച്ചതെന്നും കുട്ടികളെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് മാതാവിനു കടിയേറ്റതെന്നും പൊലീസ് പറഞ്ഞു. നായ്ക്കളെ പിന്നീട് അനിമൽ കൺട്രോൾ കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്നും കേസെടുക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷറീഫ് ഓഫീസ് അറിയിച്ചു. വീട്ടിൽ വളർത്തുന്ന നായ്ക്കൾ എപ്പോളാണ് പ്രകോപിതരാകുക എന്നു പറയാനാകില്ലെന്നും കുട്ടികളെ തനിച്ചു വിടുന്നവർ ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പു നൽകി.

English Summary : Dog attack in Shelby County leaves 2 children dead, mother injured

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}