ADVERTISEMENT

ഷിക്കാഗോ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികള്‍ക്കു നായര്‍ അസോസിയേഷന്‍ ഓഫ് ഷിക്കാഗോ സ്വീകരണം നല്‍കി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍വെച്ചായിരുന്നു സ്വീകരണം. നായര്‍ അസോസിയേഷന്‍ എക്കാലത്തും കെഎച്ച്എന്‍എയെ പിന്തുണച്ചിരുന്നുവെന്നും അതു തുടരുമെന്നും പ്രസിഡന്റ് അരവിന്ദ് പിള്ള പറഞ്ഞു. അടുത്ത വര്‍ഷം ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ പരമാവധി ആളുകളെ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സ്വീകരണത്തിന് കെഎച്ച്എന്‍എ പ്രസിഡന്റ് ജി. കെ. പിള്ള നന്ദി പറഞ്ഞു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള ഭാവി പരിപാടികള്‍ വിശദീകരിച്ചു. മുന്‍ പ്രസിഡന്റ് അനില്‍കുമാര്‍ പിള്ള, ഡയറക്ടര്‍ ബോര്‍ഡ് അംദം വിജി നായര്‍, ട്രസ്റ്റി ബോര്‍ഡ് അംദം പ്രസന്നന്‍ പിള്ള, വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് ചെയര്‍മാന്‍ മാധവന്‍ ബി പിള്ള, സതീശന്‍ നായര്‍ തുടങ്ങിയവരും പങ്കെടുത്തു. ശ്രേയാ മഹേഷിന്റെ പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്.

 

ഡോ. സുനിത നായര്‍, ഉമാ മഹേഷ്, മേഘ്‌ന ജയരാജ്, ഗൗരി ജയരാജ്, ശ്രുതി മഹേഷ്, മഞ്ജു നായര്‍, ലക്ഷ്മി നായര്‍, സംഗീത നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരുവാതിര അവതരിപ്പിച്ചു. ലക്ഷ്മി നായര്‍, മഞ്ജു പിള്ള, ശ്രുതി മഹേഷ് എന്നിവരുടെ പാട്ടുകളും സംഗീത നായര്‍, ലക്ഷ്മി നായര്‍ഗോപിക നായര്‍ എന്നിവരുടെ നൃത്തങ്ങളും ചടങ്ങിന് ശോഭ പകര്‍ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT