വീടുകളുടെ സമഗ്രവിവരങ്ങളുമായി ‘കനേഡിയൻ ഹോം’

the-canadian-home
SHARE

ടൊറന്റോ ∙ കാനഡയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് മലയാളിയുടെ കയ്യൊപ്പ് പതിപ്പിച്ച് ദ് കനേഡിയൻ ഹോം സജ്ജം. വീട് വിൽക്കുന്നതിനും വാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും വാടകയ്ക്കെടുക്കുന്നതിനുമെല്ലാമുള്ള സമ്പൂർണ വിവരങ്ങൾ അടങ്ങുന്നതാണ് ദ് കനേഡിയൻ ഹോം. 

എംഎൽഎസ് ലിസ്റ്റ് ചെയ്യുന്ന പ്രോപ്പർട്ടികളുടെ വിശദമായ വിവരങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാകുമെന്നതാണ് പ്രത്യേകതയെന്ന് പതിനെട്ടു വർഷത്തിലേറെയായി റിയൽ എസ്റ്റേറ്റ് രംഗത്തുള്ള മനോജ് കരാത്ത വ്യക്തമാക്കി. വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വീടുകളുടെ മതിപ്പുവിലയും ഉള്ളടക്കവും രണ്ടു പതിറ്റാണ്ടത്തെ ക്രയവിക്രയവും സമീപത്തെ മികച്ച സ്കൂളുകളുടെയും മറ്റു വിവരങ്ങളും റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരുടെ അഭിപ്രായങ്ങളുമെല്ലാം ലഭ്യമാണ്. പരസ്പരം വിവരങ്ങൾ കൈമാറുന്നതിനും വില കുറച്ച് ലിസ്റ്റ് ചെയ്തിട്ടുള്ള വീടുകൾ കണ്ടെത്താനും സമീപകാലത്ത് നടന്ന  വിൽപനകളുടെ വിവരങ്ങൾ കണ്ടെത്താനുമെല്ലാം സൗകര്യമുണ്ട്. നിർമാണത്തിലുള്ളവയുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

കാനഡയിൽ പതിനായിരത്തിലേറെ പേർക്കു വീടു വാങ്ങുന്നതിനും വിൽക്കുന്നതിനുമെല്ലാം സേവനം ചെയ്തിട്ടുള്ള മനോജ് കരാത്ത ഒരു പ്രമുഖ ബ്രോക്കറേജിലെ ഒന്നാം നിരക്കാരനുമായിരുന്നു. 

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}