ADVERTISEMENT

ഒട്ടാവ∙ കേരളത്തനിമയിലും പൂരപ്രൗഢിയിലും കനേഡിയൻ പാർലമെന്റിൽ ഓണാഘോഷം.  ഇന്തോ കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചറും (ഐസിഎസി) മറ്റു മലയാളി സംഘടനകളും ചേർന്നു നടത്തിയ ഓണക്കൂട്ടായ്മയിൽ രാഷ്ട്രീയ, ഭരണ, നയതന്ത്ര, വാണിജ്യ മേഖലകളിൽനിന്നുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

canada-onam-3

പാർലമെന്റ് മന്ദിരത്തോടുചേർന്നുള്ള സർ ജോൺ എ. മക്ഡോണൾഡ് ബിൽഡിങ്ങിൽ ഇത്തരത്തിൽ ഓണം ആഘോഷിച്ചത് ആദ്യമായാണ്. ചെണ്ടമേളം, മോഹിനിയാട്ടം, കൈകൊട്ടിക്കളി എന്നിവയുൾപ്പെടെയുള്ള കലാപരിപാടികളും സദ്യയുമൊരുക്കിയിരുന്നു. 

canada-onam-2

ഫെഡറൽ മന്ത്രി അഹമ്മദ് ഹുസൈൻ, കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊലിയേവ്, പാർലമെന്റംഗങ്ങളായ യാസിർ നഖ്വി, ജെന സഡ്സ്, ഇന്ത്യൻ ആക്ടിങ് ഹൈകമ്മിഷണർ മനീഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

canada-onam-4

ഐസിഎസി പ്രസിഡന്റ് ബിജു ജോർജ്, വൈസ് പ്രസിഡന്റ് രേഖ സുധീഷ്,  സംഘാടകസമിതി ചെയർ റാം മതിലകത്ത് തുടങ്ങിയവരും പ്രസംഗിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആശംസാസന്ദേശവും അവതരിപ്പിച്ചു. ഐസിഎസി സെക്രട്ടറി സതീഷ് ഗോപാലൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടോമി കോക്കാട്ട് എന്നിവർ പരിപാടിയുടെ പ്രായോജകരെ ആദരിച്ചു. 

canada-onam-1

മലയാളി അസോസിയേഷൻ ഓഫ് ഓട്ടവ, ഹാലിഫാക്സ് മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ ഓഫ് കെബെക്ക്, നയാഗ്ര മലയാളി അസോസിയേഷൻ, ടൊറന്റോ മലയാളി സമാജം തുടങ്ങിയ സംഘടനകളുടെകൂടി സഹകരണത്തോടെയാണ് ആഘോഷ പരിപാടികൾ ഒരുക്കിയത്. 

Canada-Parliament-Onam-4

വരുംവർഷങ്ങളിലും പാർലമെന്റിലെ ഓണാഘോഷം തുടരാനുള്ള ആവേശത്തിലാണ് സംഘാടകസമിതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com