ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ ശ്രീ- മാധ്യമ രത്‌ന പുരസ്‌കാര വിതരണം ജനുവരി 6 ന്; നോമിനേഷനുകള്‍ സമർപ്പിക്കാം

ipc-press-meet
SHARE

കൊച്ചി ∙ വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ, മാധ്യമ രത്ന ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു. ജനുവരി ആറിന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 

ഏഴാമത് മാധ്യമശ്രീ പുരസ്‌കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാഫലകവും, മാധ്യമരത്‌ന പുരസ്‌കാര ജേതാവിന് 50000 രൂപയും പ്രശംസാ ഫലകവും ലഭിക്കും. കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാ ഫലകവുമാണ് ഇവര്‍ക്ക് ലഭിക്കുക. മികച്ച പത്രപ്രവര്‍ത്തകന്‍, മികച്ച വാര്‍ത്ത, മികച്ച ക്യാമറാമാന്‍, മികച്ച ഫോട്ടോഗ്രാഫര്‍ (അച്ചടി), മികച്ച വാര്‍ത്ത അവതാരകന്‍/ അവതാരക, മികച്ച അന്വേഷണാത്മക വാര്‍ത്ത, മികച്ച യുവമാധ്യമ പ്രവര്‍ത്തകന്‍/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

മലയാളി മാധ്യമ പ്രവർത്തകർക്കാണു പുരസ്‌കാരങ്ങൾക്ക് അർഹത. മാധ്യമപ്രവർത്തകർക്കു സ്വന്തമായും മികച്ച മാധ്യമപ്രവർത്തകർക്ക് വേണ്ടി പൊതുജനങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കാം. നോമിനേഷൻ ഫോമുകൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വെബ്സൈറ്റ് ആയ www.indiapressclub.orgയിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ പത്രവാർത്തകളോ, ഫൊട്ടോകളോ, വിഡിയോകളോ ഉൾപ്പെടെ Manoj Jacob, Co-ordinator ,V/192 A, Panad Road, Thattampady, Karumalloor P.O Aluva, Kerala - 683 511 എന്ന വിലാസത്തിൽ അയക്കുകയോ indiapressclub2022@gmail.com ലേക്ക് അയക്കുകയോ ചെയ്യാം. 2022 നവംബർ 15 നുള്ളിൽ ലഭിക്കുന്ന നോമിനേഷനുകൾ മാത്രമാണ് അവാർഡിന് പരിഗണിക്കുക.

മാധ്യമ- സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയും ചടങ്ങില്‍ ആദരിക്കും.

എന്‍. പി. രാജേന്ദ്രന്‍, ഡി. വിജയമോഹന്‍, ടി. എന്‍. ഗോപകുമാര്‍, ജോണി ലൂക്കോസ്, എം. ജി. രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്,  വീണാ ജോര്‍ജ്, ജോസി ജോസഫ്, ഉണ്ണി ബാലകൃഷ്ണന്‍, പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍ എന്നിവരാണ് മുന്‍പ് മാധ്യമശ്രീ- മാധ്യമ രത്ന പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ മാധ്യമ പ്രവര്‍ത്തകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് ജേക്കബ്- 964 557 5761, സുനില്‍ തൈമറ്റം: +1 305 776 7752, രാജു പള്ളത്ത്: +1 732 429 9529, ഷിജോ പൗലോസ്: +1 201 238 9654.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA