ADVERTISEMENT

ഹൂസ്റ്റൻ ∙ ബിട്ടന്റെ ചരിത്രത്തിലെ ആദ്യ ഹിന്ദു പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്ന ഋഷി സുനകിനെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക അനുമോദിച്ചു. ഹൈന്ദവ പാരമ്പര്യത്തിലും പൈതൃകത്തിലും ഉറച്ചു നില്‍ക്കുന്നതില്‍ അഭിമാനിക്കുന്ന ഋഷിയുടെ സ്ഥാനലബ്ധി ലോകത്താകെയുള്ള ഹിന്ദുക്കള്‍ക്ക് അഭിമാനകരമാണെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു. 

 

ഹിന്ദുത്വത്തിന്റെ മഹത്യം പ്രവര്‍ത്തിയിലൂടെ തെളിയിച്ചിട്ടുള്ള നേതാവാണ് ഋഷി. ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഋഷി സത്യപ്രതിഞ്ജ ചെയ്യുമ്പോള്‍ ഭഹഗവത്ഗീത കയ്യില്‍ പിടിച്ചത് ലോക ശ്രദ്ധനേടിയിരുന്നു. സമ്മര്‍ദം നിറയുന്ന സാഹചര്യങ്ങളില്‍ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാറുണ്ടെന്നുമാണ് ഋഷി വിശദീകരിച്ചത്. 

 

കഴിഞ്ഞ ജന്മാഷ്ടമി ദിനത്തില്‍ ലണ്ടനില്‍ സുനകും ഭാര്യയും പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വര്‍ഷവും ദീപാവലി ആഘോഷിക്കുകയും തന്റെ ഔദ്യോഗിക വസതിയില്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യാറുണ്ട്. ദീപാവലി ദിനം തന്നെ ബ്രിട്ടനെ പോലെ അതിശക്തമായ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയെന്നത് അഭിമാനകരമാണെന്നും ജി.കെ. പിള്ള പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com