ADVERTISEMENT

കൊപ്പേൽ ∙ ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതയുടെ പുതിയ ബിഷപ്പായി സ്‌ഥാനാരോഹിതനായ മാർ ജോയ് ആലപ്പാട്ടിനു കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക ഊഷ്‌മള സ്വീകരണം നൽകി. ബിഷപ്പായി ചുമതലയേറ്റ ശേഷം സെന്റ് അൽഫോൻസായിൽ നടത്തിയ പ്രഥമ സന്ദർശനമായിരുന്നു ഇത്. 

ഇടവക ജനത്തോടൊപ്പം വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, കൈക്കാരന്മാരായ ടോം ഫ്രാൻസീസ്, എബ്രഹാം പി മാത്യൂ, പീറ്റർ തോമസ്, സാബു  സെബാസ്റ്റ്യൻ, സെക്രട്ടറി ജോർജ് തോമസ്   എന്നിവർ ചേർന്ന് പൂച്ചെണ്ട്  നൽകി മാർ ആലപ്പാട്ടിനെ സ്വീകരിച്ചു. 

ഇടവകയിലെ തിയോളജി ഗ്രാജുവേഷൻ സെറിമണിയോടനുബന്ധിച്ചായിരുന്നു മാർ. ആലപ്പാട്ടിന്റെ സന്ദർശനം. ഭാരതത്തിനു പുറത്തുള്ള പ്രഥമ സിറോ മലബാർ രൂപതയായ അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പാണ് മാർ. ജോയ് ആലപ്പാട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com