ADVERTISEMENT

കൊപ്പേൽ (ടെക്‌സസ്) ∙  കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ, ഷിക്കാഗോ സെന്റ് തോമസ് സിറോമലബാർ രൂപതയുടെ  വിശ്വാസപരിശീലന ഡിപ്പാർട്മെന്റിന്റെ കീഴിൽ  മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ കൊപ്പേൽ സെന്റ് അൽഫോൻസാ സിറോമലബാർ ഇടവകയിലെ  32 അല്മായർ  ദൈവശാസ്ത്രത്തിൽ ഡിപ്ലോമ ബിരുദം നേടി.

graduation-ceremoby

കൊപ്പേൽ  സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവകയിൽ നടന്ന  ബിരുദദാന ചടങ്ങിൽ ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌  ബിരുദധാരികൾക്ക്   ഡിപ്ലോമ സമ്മാനിച്ചു.  ഷിക്കാഗോ രൂപതാ ചാൻസലറും രൂപതാ മതബോധന ഡയറക്ടറുമായ ഡോ. ജോർജ് ദാനവേലിൽ, സെന്റ് അൽഫോൻസാ സിറോ മലബാർ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

Graduation-ceremony

രണ്ടര വർഷം കൊണ്ടാണ്  വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയത്.  കൊപ്പേൽ. സെന്റ് അൽഫോൻസാ പാരീഷ്  ആയിരുന്നു പഠനത്തിനു സൗകര്യം ഒരുക്കിയത്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യുട്ടുമായി അഫിലിയേറ്റഡ് ആണ് ബിരുദം. ഷിക്കാഗോ  സെന്റ്. തോമസ് രൂപതയുടെ മാർത്തോമാ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ  ദൈവശാസ്ത്ര ബിരുദം നേടിയ രണ്ടാമത്തെ  ബാച്ച്  ആയിരുന്നു സെന്റ് അൽഫോൻസായിലേത്. ബിരുദം നേടിയവരിൽ 17 പേർ ഇടവകയിലെ വിശ്വാസപരിശീലന അധ്യാപകർ ആയിരുന്നു. ആറു ദമ്പതിമാർ  ബാച്ചിൽ ഉണ്ടായിരുന്നതും പ്രത്യേകതയായി.

thelogocal-graduation-2

ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ സ്പിരിച്വൽ  ലീഡറും,  സിസിഡി അധ്യാപകനും ഇടവകാംഗവുമായ മാനുവൽ ജോസഫ്  രണ്ടര വർഷം നീണ്ട  പാഠ്യപരിപാടിയുടെ ഇടവകയിലെ കോഓർഡിനേറ്ററും  കൗൺസിലറും ആയിരുന്നു.  മാനുവൽ ജോസഫിനൊപ്പം  വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ,  കൈക്കാരന്മാരായ  ടോം ഫ്രാൻസീസ്,  എബ്രഹാം പി മാത്യൂ , പീറ്റർ തോമസ്,  സാബു  സെബാസ്റ്റ്യൻ , സെക്രട്ടറി ജോർജ് തോമസ്  എന്നിവർ ഇടവകയിൽ നടന്ന ചടങ്ങു മനോഹരമാക്കുന്നതിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com