ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്ര മുഹൂര്‍ത്തമാവുകയാണ്. തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആറു മലയാളികള്‍ മിന്നുന്ന വിജയമാണ് നേടിയത്. ഫോമയെ സംബന്ധിച്ചിടത്തോളവും ഇത് അഭിമാന നിമിഷമാണ്, ഫോമാ മുൻപോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായ യുവജനങ്ങളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ദൗത്യത്തിന് ആവേശം പകരുന്ന വൻവിജയങ്ങളാണ് മലയാളികളായ കെവിൻ തോമസ്, കെവിൻ ഓലിക്കൽ, കെ.പി. ജോർജ്, റോബിൻ ജെ  ഇലക്കാട്, ജൂലി മാത്യൂ, സുരേന്ദ്രൻ കെ പട്ടേൽ എന്നിവരുടെയെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു.

 

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും മത്സരിച്ച കെവിൻ തോമസ്, ഇല്ലിനോയ് സംസ്ഥാനത്തിന്റെ ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച കെവിന്‍ ഓലിക്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി. ജോര്‍ജ്, മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ച റോബിന്‍ ജെ. ഇലയ്ക്കാട്ട്, കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജ് സ്ഥാനത്തേക്ക് വീണ്ടും ജനകീയാംഗീകാരം തേടിയ ജൂലി മാത്യു,  240 ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്ക് ആദ്യമായി മത്സരിച്ച സുരേന്ദ്രന്‍ കെ. പട്ടേല്‍ എന്നിവരാണ് മലയാളി സമൂഹത്തിന്റെ അഭിമാനതാരങ്ങളായി മാറിയിട്ടുള്ളത്. 

എല്ലാ വിജയികൾക്കും മികച്ച മത്സരം നടത്തിയ മറ്റു മലയാളികൾക്കും ഫോമാ നാഷനൽ കമ്മിറ്റിയും വിവിധ കൗൺസിലുകളും അഭിനന്ദനങ്ങൾ അറിയിച്ചു.  വരും വർഷങ്ങളിൽ കൂടുതൽ മലയാളികളെ മുഖ്യധാരാ രാഷ്ട്രീയത്തിൽ എത്തിക്കുവാനും മികച്ച വിജയങ്ങൾ ഉണ്ടാക്കുവാനും എല്ലാവിധ പരിശ്രമങ്ങളും ഫോമയുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു

 

മലയാളികളുടെ അഭിമാനമായി മാറിയ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നുവെന്നും വരും കാലങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാവുന്ന മേഖലകളിൽ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നു ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com