ADVERTISEMENT

ഐഡഹോ ∙ യുഎസിൽ ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാർഥികൾ സമീപത്തുള്ള അപ്പാർട്ട്മെന്റിൽ  സമീപത്തുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകിക്കായി തിരച്ചിൽ തുടരുന്നു. പ്രതിയെ കണ്ടെത്താനാകാത്തതിനെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നു വൻ രോഷം ഉയരുകയാണ്. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പൊലീസിന്റെ ഭാഗത്തു നിന്ന് ഊർജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ജനം ശാന്തരാകണമെന്നും  പൊലീസ് അഭ്യർഥിച്ചു.

‘‘നിങ്ങളുടെ വേദന ഞങ്ങൾ മനസ്സിലാക്കുന്നു. ഭയപ്പെടേണ്ടതില്ല’’. പൊലീസ് വാർത്താ സമ്മേളനത്തിൽ ഉറപ്പു നൽകി. അതേ സമയം പ്രതികളെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹകരണവും അഭ്യർഥിച്ചിട്ടുണ്ട്. കോളജ് ക്യാംപസിനു സമീപമുള്ള അപ്പാർട്ട്മെന്റിൽ നാലുപേരും കൊല്ലപ്പെട്ടതു മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണെന്നും കൊലപാതകം നടന്ന മുറിയിൽ തളംകെട്ടി നിന്നിരുന്ന രക്തം ചുമരിലൂടെ താഴേക്ക് ഇറങ്ങിവന്നിരുന്ന ദൃശ്യം ഹൃദയഭേദകമാണെന്നും സഹവിദ്യാർഥികൾ പറഞ്ഞു.

മരിച്ച വിദ്യാർഥികളുടെ വിവരങ്ങൾ യൂണിവേഴ്സിറ്റി അധികൃതർ പുറത്തുവിട്ടു. ഈതൻ ചാപിൻ(20) വാഷിങ്ടൻ, സെന കെർനോഡിൽ(20) അരിസോണ, മാഡിസൺ മൊഗൻ(21) ഐഡഹോ, കെയ്‍ലി ഗോൺകാൽവ്ഡ(21) ഐഡഹോ. നാലുപേരും സമർഥരായ വിദ്യാർഥികളായിരുന്നുവെന്നു അധ്യാപകരും സഹപാഠികളും ഒരേ പോലെ അഭിപ്രായപ്പെട്ടു. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ 2088822677 നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com