ADVERTISEMENT

ഓസ്റ്റിന്‍ (ടെക്സസ്) ∙ വെള്ളിയാഴ്ച അന്തരിച്ച പൊന്നമ്മ പിള്ളയുടെ സംസ്കാരം നവംബര്‍ 23 ബുധനാഴ്ച ഓസ്റ്റിനിലെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ നടക്കും. ബുധനാഴ്ച രാവിലെ 9 മുതല്‍ 10 വരെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ (Beck's Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദര്‍ശനം. 10 മുതല്‍ 11:00 മണിവരെ പ്രാർഥനയും തുടര്‍ന്ന് സംസ്കാരവും നടക്കും. 

തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടെയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെയും ഭാര്യയാണ് പരേത. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ ഇവർ ന്യൂയോര്‍ക്ക് ആല്‍ബനിയില്‍ റജിസ്ട്രേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷമാണ് ഏതാനും വര്‍ഷം മുന്‍പ് ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.

മക്കള്‍: ഡോ. സുജ പിള്ള, അജുസ് പിള്ള. മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള. കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.

വാർത്ത ∙ മൊയ്തീന്‍ പുത്തന്‍‌ചിറ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com