ADVERTISEMENT

സെന്റ് ലൂയിസ് (മിസോറി) ∙ നവംബർ 29ന് വധശിക്ഷയ്ക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകുവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു പത്തൊമ്പതുകാരിയായ മകൾ ഫെഡറൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. 2005 ൽ പൊലീസ് ഓഫിസറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെവിൻ ജോൺസന്റെ വധശിക്ഷയാണ് നവംബർ 29ന് നടത്തുന്നത്.

മിസോറിയിൽ നിലവിലുള്ള നിയമമനുസരിച്ചു 21 വയസ്സിന് താഴെയുള്ളവർക്ക് വധശിക്ഷയ്ക്ക് ദൃക്സാക്ഷികളാകാൻ അനുമതിയില്ല. മകളെ തന്റെ വധശിക്ഷ കാണാൻ അനുവദിക്കണമെന്ന് കെവിനും ആവശ്യപ്പെട്ടു.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. പിതാവിന്റെ അവസാന നിമിഷങ്ങൾ കാണാൻ എനിക്ക് അവകാശമുണ്ടെന്നും, ഇതിൽ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ലെന്നും കാൻസാസ് സിറ്റി ഫെഡറൽ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ മകൾ കോറി റാമി ആവശ്യപ്പെട്ടു.

English Summary : Daughter of Missouri death row inmate asks to witness execution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com