വിമാനയാത്രയില്‍ ഏറ്റവും വെറുക്കപ്പെട്ടവര്‍ ഇവരാണ്; ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റിന്റെ വെളിപ്പെടുത്തല്‍

kat-kamalan
SHARE

ഹൂസ്റ്റണ്‍ ∙ വിമാന യാത്രയില്‍ ആരാകും ഏറ്റവും ശല്യം. കരയുന്ന കുട്ടി? മദ്യപാനി? പലര്‍ക്കും പലരാകും. എന്നാല്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന യാത്രക്കാർ ആരാണെന്ന് വെളിപ്പെടുത്തുന്ന ഒരു ക്യാബിന്‍ ക്രൂവിന്റെ ടിക് ടോക് വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. യുഎസില്‍ നിന്നുള്ള കാറ്റ് കമലാനി വിവിധ വിമാനങ്ങളില്‍ ജോലി ചെയ്ത ഫ്ലൈറ്റ് അറ്റന്‍ഡന്റാണ്. അടുത്തിടെ അവര്‍ ഒരു ടിക് ടോക്ക് വിഡിയോ പോസ്റ്റ് ചെയ്തു, അതില്‍ ജോലിക്കാരെ ശല്യപ്പെടുത്തുന്നത് കുഞ്ഞുങ്ങളല്ല, കുഞ്ഞുങ്ങളെക്കുറിച്ച് പരാതിപ്പെടുന്ന ആളുകളാണെന്നാണ് അവരുടെ ഭാഷ്യം. ഇത്തരത്തിലുള്ള പരാതികളേക്കാള്‍ മോശമായ മറ്റൊന്നുമില്ലെന്ന് സമൂഹമാധ്യമ താരവും അമ്മയുമായ അവര്‍ പറയുന്നു. ഇത്തരത്തിലുള്ള ആളുകള്‍ മാതാപിതാക്കളെയും സ്റ്റാഫിനെയും അസ്വസ്ഥരാക്കുന്നു എന്നാണ് കാറ്റ് മലാനിയുടെ പക്ഷം. 

കാറ്റ് കമലാനി വര്‍ഷങ്ങളോളം ഫ്ലൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്ത ജീവനക്കാരിയാണ്. ഇപ്പോള്‍ മാത്രമാണ് അവര്‍ ശല്യക്കാരായ യാത്രക്കാരെക്കുറിച്ച് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. കരയുന്ന കുഞ്ഞിനെക്കുറിച്ച് ആരെങ്കിലും പരാതിപ്പെടുമ്പോള്‍ അതിലും മോശമായ മറ്റൊന്നുമില്ലെന്ന് കാറ്റ് പറയുന്നു. ‘ഒരു കുഞ്ഞ് കരയുന്നതിനെക്കുറിച്ച് ആളുകള്‍ പരാതിപ്പെടുമ്പോള്‍ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് എന്ന നിലയില്‍ ഞങ്ങളെ അലോസരപ്പെടുത്തുന്ന മറ്റൊന്നില്ല’ - വിഡിയോയില്‍ കാറ്റ് വ്യക്തമാക്കുന്നു.

‘മറ്റൊരു സീറ്റിലേക്ക് മാറ്റാന്‍ പോലും ആവശ്യപ്പെടരുത്. ആ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ ആ കുഞ്ഞ് കരയുന്നത് നിര്‍ത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍, പുറത്തുള്ള ശബ്ദം ഒട്ടം കേള്‍ക്കാത്ത ഹെഡ്ഫോണുകള്‍ കൊണ്ടുവരിക. അല്ലെങ്കില്‍ രക്ഷിതാവിന് സഹായം ആവശ്യമുണ്ടെങ്കില്‍ അവരോട് ചോദിക്കുക’- കാറ്റ് നിര്‍ദേശിക്കുന്നു. 

flight-representational-image

കാറ്റിന്റെ ടിക് ടോക് ഹ്രസ്വ വിഡിയോ 1.4 ദശലക്ഷത്തിലധികം തവണ കാണുകയും ആയിരക്കണക്കിന് പേര്‍ അനുകൂലിച്ച് കമന്റിടുകയും ചെയ്തു. അതിലൊരു അമ്മയുടെ കമന്റ് താനും സമാനമായ ഒരവസ്ഥ നേരിട്ടിരുന്നു എന്നതാണ്. ‘എന്റെ കുഞ്ഞ് കരയുമ്പോള്‍ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് എന്നോട് പറഞ്ഞു, അവള്‍ കരയട്ടെ, നിങ്ങള്‍ മറ്റുള്ളവരെ മൈന്‍ഡ് ചെയ്യേണ്ട. ഈ ആളുകളെ നിങ്ങള്‍ ഇനി കാണില്ല’ - അവരുടെ വാക്കുകള്‍ എന്നെ വളരെയധികം സമാധാനിപ്പിച്ചു എന്നതാണ് വാസ്തവം. 

‘കുട്ടികള്‍ കരയുന്നത് ഉയരത്തിലുള്ള മര്‍ദ്ദം അവര്‍ക്ക് ചെവി വേദന ഉണ്ടാക്കുന്നതിനാലാകാം’ - മറ്റൊരു ടിക് ടോക്ക് ഉപയോക്താവ് എഴുതി. നിലവിലെ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റും ചര്‍ച്ചയില്‍ പങ്കെടുത്തു തന്റെ വാദം അവതരിപ്പിച്ചു ‘ഞാനൊരു ഫ്ലൈറ്റ് അറ്റന്‍ഡന്റാണ്, കരയുന്ന കുഞ്ഞിനെക്കുറിച്ച് യാത്രക്കാര്‍ എന്നോട് പരാതിപ്പെടുമ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വരും... ഞാന്‍ എന്തു ചെയ്യും എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്?'–അവള്‍ പറഞ്ഞു.

മുൻപ് വിമാനത്തില്‍ കുഞ്ഞുങ്ങളുടെ അരികില്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ സഹായിച്ച കാര്യം പലരും പങ്കുവച്ചു. ഒരിക്കല്‍ അവരുടെ അമ്മ ഉറങ്ങുമ്പോള്‍ കുപ്പി ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലുമായി ഒരു കുഞ്ഞിനൊപ്പം 1.5 മണിക്കൂര്‍ കളിച്ച സന്തോഷമാണ് ഒരാള്‍ പങ്കുവച്ചത്. ആ കുഞ്ഞിന്റെ ആഹ്‌ളാദം ആണ് തന്നെ ഏറ്റവും ആനന്ദിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

English Summary: Flight attendant reveals the cabin crew's most hated flyer 

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA