ഗീത സേതുമാധവൻ മന്ത്ര ഫ്ലോറിഡ റീജനൽ വൈസ് പ്രസിഡന്റ്

geetha1
SHARE

ന്യൂയോർക്ക് ∙ മന്ത്രയുടെ ഫ്ലോറിഡ റീജനൽ വൈസ് പ്രസിഡന്റ് ആയി ഗീത സേതുമാധവനെ തിരഞ്ഞെടുത്തു. സംഘടനാ പ്രവർത്തനത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഗീത ഫ്ലോറിഡയിലെ ഭാരതീയ സമൂഹത്തിലെ അറിയപ്പെടുന്ന  വ്യക്തിത്വത്തിനുടമയാണ്. ഫ്ലോറിഡയിലെ പ്രമുഖ ഹൈന്ദവ സംഘടന ആയ ഒഎച്ച്‌എം (ഒർലാൻഡോ ഹിന്ദു മലയാളി) സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. കൂടാതെ ഭാരതീയ കലകളും സംസ്കാരവും അമേരിക്കൻ മണ്ണിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച സൃഷ്ഠി ഫൗണ്ടേഷൻ സ്ഥാപക ഡയറക്ട്ർ കൂടിയാണ് ഗീത .സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് സഹായിക്കുന്ന ദി എംപവർ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 

 ചെന്നൈയിൽ ജനിച്ചു വളർന്ന ഗീത സേതുമാധവൻ വിവാഹശേഷം ഫ്ലോറിഡയിൽ സ്ഥിരതാമസമാണ്.  ഒരു സംരംഭക കൂടിയാണ് ഗീത. ഫ്ലോറിഡയിലെ  മന്ത്രയുടെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ഗീതയുടെ സംഘടനാ പ്രാവീണ്യവും വർഷങ്ങൾ നീണ്ട പ്രവർത്തന പരിചയവും സഹായകരമാകും എന്ന് പ്രസിഡന്റ്  ഹരി ശിവരാമൻ  അഭിപ്രായപ്പെട്ടു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA