ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ മില്‍വോക്കി വിസ്‌കോൻസെൻ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

engineers
SHARE

മില്‍വോക്കി ∙ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എഎഇഐഒ) മില്‍വോക്കി, വിസ്‌കോൻസെൻ ചാപ്റ്റര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ്, യുഎസ് കോണ്‍ഗ്രസ് മാന്‍ ബ്രയന്‍ സ്റ്റെയില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 

എന്‍ജീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മില്‍വോക്കി ചാപ്റ്റര്‍ പ്രസിഡന്റ് മുരളി രാഘവേന്ദ്രന്‍, യൂണിവേഴ്‌സിറ്റി ഓഫ് മില്‍വോക്കി ബിസിനസ് കോളജ് ഡീന്‍ ഡോ. കൗഷല്‍ ചാരി, മില്‍വോക്കി ടെക് ഹബ് സിഇഒ കാത്തി ഹെന്‍ റിച്ച് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. 

engineers-2

കോണ്‍സല്‍ ജനറല്‍ അധ്യക്ഷ പ്രസംഗത്തില്‍ അമേരിക്കയുടെ വിവിധ സിറ്റികളില്‍ ഇതുപോലുള്ള എന്‍ജിനീയര്‍മാരുടെ ചാപ്റ്ററുകള്‍ തുടങ്ങണമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ടെക്‌നോളജി ട്രാന്‍സ്ഫറിന് സംഘടന മുന്‍കൈ എടുക്കണമെന്നും അറിയിച്ചു. യുഎസ് കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ സ്റ്റെയിന്‍ താന്‍ ചെയര്‍മാനായുള്ള വാഷിങ്ടൻ ഡിസിയിലെ ബിസിനസ് ജോബ് കാക്കസ് വഴി വ്യവസായം തുടങ്ങാനും, ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ സംഘടനയുമായി ചേര്‍ന്ന് നടത്തുമെന്നും അറിയിച്ചു. 

സംഘടനയുടെ സ്റ്റുഡന്റ് ചാപ്റ്റര്‍ താന്‍ പഠിച്ച പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ ഡിസംബറില്‍ തുടങ്ങുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. വിവിധ കലാപരിപാടികള്‍ക്കും ഡിന്നറിനും ശേഷം പരിപാടികള്‍ക്ക് തിരശീല വീണു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA