നൊസ്റ്റാൾജിക് ഗാനസന്ധ്യ ഇന്ന്  ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ

soulful-moments
SHARE

ന്യൂയോർക്ക് ∙  തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി  മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ ഇന്ന്  (26 ) വൈകിട്ട് 5  മണിക്ക്   ഗ്ലെൻ ഓക്സ് സ്കൂൾ  (PS 115, 80 - 51  262nd  Street, Glen Oaks (Floral Park),  NY 11004)  ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുന്നു.  മലയാള സംഗീത ലോകത്തിനു എക്കാലവും ഓർമ്മിച്ചിരിക്കാവുന്ന ഈണങ്ങൾ നൽകി സമ്പുഷ്ടമാക്കിയ സംഗീത സംവിധായകർക്ക് ആദരവ്‌ അർപ്പിച്ചുകൊണ്ട് നടത്തുന്ന സംഗീത വിരുന്നിൽ, അമേരിക്കയിലെ യുവ ഗായകർ അണിനിരക്കുന്നു

ന്യൂയോർക്കിലെ അനുഗ്രഹീത യുവ  ഗായകരായ  ശബരീനാഥ്‌ നായർ, രവി, സുമ,  ജിനു, അലക്സ്, സ്നേഹ, വേദ, അപർണ തുടങ്ങിയവർ നിങ്ങൾക്കായി കാഴ്ച വയ്ക്കുന്ന സംഗീത സന്ധ്യ ഗൃഹാതുരത്വം ഉണർത്തുന്ന പഴയകാല സ്മരണകളിലൂടെ യാത്ര ചെയ്യുവാനുള്ള  വേദി ഒരുക്കുന്നു.

വിവിധ ഗാനമേള സ്റ്റേജുകളിലായി നമുക്ക് മനോഹര ഗാനങ്ങൾ പകർന്നു നൽകിയ പല കലാകാരന്മാരും ഓർക്കസ്‌ട്രാ കലാകാരന്മാരും  അവഗണിക്കപ്പെട്ടും കഴിയുന്നുണ്ട്. അവരിൽ ധാരാളം പേർ,  പ്രത്യേകിച്ച്  ഓർക്കസ്‌ട്രാ കലാകാരന്മാർ പലരും, അനാരോഗ്യത്താലും സാമ്പത്തിക പ്രതിസന്ധികളാലും വളരെ കഷ്ടത അനുഭവിച്ചു കഴിയുന്നവരാണ്. അത്തരത്തിലുള്ള  കേരളാ  ആർട്ടിസ്റ്റ്  ഫ്രറ്റേർണിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാ  കുന്നതിനാണ് തിയേറ്റർ ജി ന്യൂയോർക്ക്  മുന്നിട്ടിറങ്ങി ഈ ഗാന സന്ധ്യ അവതരിപ്പിക്കുന്നത്. ഗാനസന്ധ്യയിൽ പങ്കെടുക്കുന്നവർക്ക് പ്രസ്തുത ജീവകാരുണ്യ ആവശ്യത്തിലേക്കു ഓഡിറ്റോറിയത്തിൽ വച്ച് തങ്ങളാൽ ആകുന്നവിധം സംഭാവന നൽകുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

അതോടൊപ്പം അമേരിക്കയിൽ വിവിധ ഗാനമേളാ വേദികളിൽ  ഓർക്കസ്‌ട്രാ കലാകാരന്മാരായി ഇരുപതും മുപ്പതും വർഷങ്ങളോളം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കലാകാരന്മാരെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതിനാണ്  സംഘാടകർ ആഗ്രഹിക്കുന്നത്. ധാരാളം അനുഗ്രഹീത കലാകാരന്മാർ ന്യൂയോർക്കിലും മറ്റ്  അമേരിക്കൻ സംസ്ഥാനങ്ങളിലുമായി ഉണ്ട്. പ്രസ്തുത ഓർക്കസ്‌ട്രാ കലാകാരന്മാരിൽ പലരും ആരാലും അറിയപ്പെടാത്തവരാണ്.  അപ്രകാരമുള്ള അർഹതപ്പെട്ട കലാകാരന്മാരെയാണ്  തിയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും ആദരിക്കുന്നത്.‌

'സോൾ മൊമന്റ്സ്' എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പരിപാടിയിലേക്ക്  എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു. 'സോൾ മൊമന്റ്സ്' ഓർക്കെസ്ട്രാ ടീം: തബല - സുബാഷ്‌ കാരിയിൽ, റോണി കുരിയൻ;  കീ ബോർഡ് - വിജു ജേക്കബ്;  വയലിൻ- ജോർജ് ദേവസ്സി; ഗിറ്റാർ - ഗിവേർട്ട്  തങ്കകുട്ടൻ, വിനോയ് ജോൺ. ഗാന സന്ധ്യ ക്രമീകരിച്ചിരിക്കുന്ന സ്ഥലം :  PS 115,  80 - 51   262nd  Street, Glen Oaks, New York - 11004 .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക -  മധു  പിള്ള -  917-440-8995 ;  അജിത് എബ്രഹാം - 516-225-2814 ;  ഹരിലാൽ  നായർ - 516-754-4571.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA