മേയർ റോബിൻ ഇലക്കാട്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങ് പ്രൗഢഗംഭീരമായി

robin-elackatt
SHARE

ഹൂസ്റ്റൺ∙ രണ്ടാമൂഴത്തിലും വൻ ഭൂരിപഷം നേടി വിജയക്കൊടി പാറിച്ച മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.

robin-elackatt-2

മിസ്സോറി സിറ്റി ഹാൾ കോംപ്ലെക്സിലെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിലുള്ള നിരവധിയാളുകൾ പങ്കെടുത്തു. നവംബർ 21 നു തിങ്കളാഴ്ച വൈകിട്ട് ഏഴിനു ചടങ്ങുകൾ ആരംഭിച്ചു. കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ബ്രൗൺ മാർഷലിന്റെയും ലിൻ ക്‌ളൗസ്‌റിന്റെയും സത്യപ്രതിജ്ഞയ്ക്കു  ശേഷം മേയർ റോബിൻ ഇലക്കാട്ടിനെ സത്യപ്രതിജ്ഞക്കായി ക്ഷണിച്ചപ്പോൾ ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് ഒന്നടങ്കം ഹർഷാ രവത്തോടെ എഴുന്നേറ്റു നിന്ന് ആദരിച്ചു.

robin-elackatt-5

കോൺഗ്രസ്സ്മാൻ അൽ ഗ്രീനാണു സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയെന്ന മഹാരാജ്യത്തെയും ആ രാജ്യത്തിന്റെ വൈവിധ്യത്തെയും ഏറെ പുകഴ്ത്തിയ അൽ ഗ്രീൻ എല്ലാ രാജ്യങ്ങളെയും ജനങ്ങളെയും ഉൾക്കൊള്ളുന്ന അമേരിക്കയെന്ന രാജ്യത്തിന്റെ മഹത്വത്തെയും വിശാലതയെയും പ്രത്യേകം എടുത്തു പറഞ്ഞു.

ഒരു കൈ ബൈബിളിൽ തൊട്ടു കൊണ്ട് സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ ഭാര്യ ടീന ഇലകാട്ടും രണ്ടു മക്കളും വേദിയിൽ റോബിൻ തൊട്ടടുത്തു തന്നെയുണ്ടായിരുന്നു. തുടർന്നു സംസാരിച്ച റോബിൻ, തന്റെ രണ്ടു വർഷത്തെ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലായിരുന്നു ഈ വിജയമെന്നു പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റി പ്രത്യേകിച്ച് മലയാളികൾ ധാരാളം നിവസിക്കുന്ന മിസ്സോറി സിറ്റിയെ അമേരിക്കയിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിലേക്കു കൊണ്ടുവരുക എന്നതാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

robin-elackatt-3

രണ്ടു വർഷം കൊണ്ടു നഗരത്തിനുണ്ടായ അസൂയാർഹമായ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു റോബിന്റെ പ്രസംഗം. പൊതുജനാരാഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, അടിസ്ഥാന വികസന മേഖലകളിൽ വൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. സിറ്റിയുടെ  നികുതി നിരക്കുകൾ ചെറിയ തോതിലെങ്കിലും കുറയ്ക്കുവാൻ സാധിച്ചുവെന്നത് തന്റെ രണ്ടാംവട്ട വിജയത്തിന് കാരണമായി എന്ന് റോബിൻ അഭിമാനത്തോടെ പറഞ്ഞു. 

2009 - 2015 കാലഘട്ടത്തിൽ കൗൺസിൽ അംഗം ആയിരുന്ന റോബിൻ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം 2020 ലാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 2025 വരെയാണ് റോബിന്റെ മേയർ കാലാവധി. തന്റെ വിജയത്തിനു വേണ്ടി അശ്രാന്തം പരിശ്രമിച്ച എല്ലാവർക്കും അകൈതവമായ നന്ദി റോബിൻ അറിയിച്ചു.

robin-elackatt-4

മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു നിരവധി പ്രമുഖ വ്യക്തികളാണ് ചടങ്ങിൽ സംബന്ധിച്ചത്. സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ  കെൻ മാത്യു, ഫോർട്ട് ബെൻഡ്  കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് ഇലക്ട് സുരേന്ദ്രൻ കെ. പട്ടേൽ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, മറ്റു ദേശീയ റീജിയണൽ നേതാക്കളായ ജീമോൻ റാന്നി, പൊന്നു പിള്ള, ജോമോൻ എടയാടി, വാവച്ചൻ മത്തായി, പ്രമുഖ മാധ്യമ പ്രവർത്തകരായ ആഴ്ചവട്ടം ചീഫ് എഡിറ്റർ ഡോ. ജോർജ് എം,കാക്കനാട്ട്, റെനി കവലയിൽ (ന്യൂസ് വാർത്ത), ഷിബി റോയ് (മല്ലു കഫേ റേഡിയോ) മാഗ് മുൻ പ്രസിഡന്റ് വിനോദ് വാസുദേവൻ, സെബാസ്റ്റ്യൻ പാലാ, റോയ് മാത്യൂ തുടങ്ങിയവർ സംബന്ധിച്ചവരിൽ ഉൾപ്പെടുന്നു.

English Summary: Missouri city mayor Robin Elackatt and council members sworn in

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS