2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു സൂചന നൽകി നിക്കി ഹേലി

Nikki-Haley
SHARE

ലാസ്‌വേഗസ്∙ 2024 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു സൂചന നൽകി നിക്കി ഹേലി. 

നവംബർ 19ന് ലാസ്‍വേഗസിൽ സംഘടിപ്പിച്ച റിപ്പബ്ലിക്കൻ ജുയിഷ് കൊയ്‌ലേഷൻ വാർഷിക നേതൃത്വ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലാണ് നിക്കി ഈ സൂചന നൽകിയത്.

മിഡ്ടേം തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ നിരവധി പേർ എന്നോടു  2024 മത്സര രംഗത്തുണ്ടാകുമോ എന്ന ചോദ്യം ആവർത്തിക്കുന്നു. വളരെ ഗൗരവത്തോടെ തന്നെയാണ് ഞാൻ അതിനെ നോക്കി കാണുന്നത്. എന്നാൽ ഇപ്പോൾ അതേപറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും നിക്കി ചൂണ്ടികാട്ടി.

ഞാനും എന്റെ കുടുംബവും സേവനം തുടരുന്നതിനാണു തീരുമാനിക്കുന്നതെങ്കിൽ ലക്ഷ്യത്തിലെത്തിയിട്ടേ പിൻവാങ്ങുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.വളരെ നിർണായക പ്രൈമറികളിലും  പൊതുതിരഞ്ഞെടുപ്പുകളിലും ഞാൻ മത്സരിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റ് അംഗീകരിച്ച നിലയിൽ യുഎൻ അംബാസിഡർ പദവി വഹിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് അവർ അതിൽ നിന്നു പിൻവാങ്ങിയത്.

ജനുവരി 6നു നടന്ന കലാപത്തിൽ കറപറ്റാതിരിക്കുന്നതിനു ഹേലിക്ക് കഴിഞ്ഞതു ഒരു പക്ഷേ തക്കസമയത്തു പുറത്തു പോയതു കൊണ്ടാകാമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. നിക്കി ഹേലി സ്ഥാനാർഥിയാകുമോ എന്ന് അറിയണമെങ്കിൽ ഡിസംബർ അവസാനം വരെ കാത്തിരിക്കേണ്ടി വരും.

English Summary : Nikki Haley hints at 2024 presidential run during Republican Jewish Coalition speech

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
FROM ONMANORAMA