വാഷിങ്ടൻ ∙ യുഎസ് ഹൗസിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 432 സീറ്റുകളിൽ 220 സീറ്റ് നേടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഹൗസിലെ 435 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷത്തിനു 218 സീറ്റ് ലഭിച്ചാൽ മതി. ഡമോക്രാറ്റുകൾക്കു ഇതുവരെ 212 സീറ്റുകൾ മാത്രമാണ് നേടാനായത്. കലിഫോര്‍ണിയയിലെ മൂന്നാമത്തെ സീറ്റില്‍ കെവിന്‍ കിലെ വിജയിച്ചതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം 220 ആയി ഉയർന്നത്.
ഇനിയും മൂന്ന് സീറ്റുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്. കലിഫോര്‍ണിയയിലെ 13 ാം ജില്ലയിലെയും അലാസ്‌ക, കൊളറാഡോ എന്നീ സ്‌റ്റേറ്റുകളിലെ ഓരോ സീറ്റുകളിലെയും ഫലമാണ് പുറത്തു വരാനുള്ളത്. ഇവിടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിൽ 8 സീറ്റ് അധികം നേടിയപ്പോൾ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് നഷ്ടമായത് 9 സീറ്റാണ്.