ADVERTISEMENT

 

ന്യൂയോർക്ക്‌ ∙ യുഎസ്‌ വേൾഡ്‌ പീസ്‌ മിഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വേൾഡ്‌ പീസ്‌ മിഷൻ ഗ്ലോബൽ ചെയർമാൻ ഡോ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ്‌ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്‌. യുഎസ്‌ നാഷനൽ പ്രസിഡന്റായി റോയി സി. തോമസിനെയും (ന്യൂയോർക്ക്‌) വൈസ്‌ പ്രസിഡന്റായി ഷേർളി ബിജു (ഓസ്റ്റിൻ) ജനറൽ സെക്രട്ടറിയായി ഏബ്രഹാം മാത്യു (അറ്റ്ലാൻറ്റ) ട്രഷററായി മാത്യു ചാക്കോ സി പി എ (ഓസ്റ്റിൻ) നാഷനൽ യൂത്ത്‌ ലീഡറായി ഏബൽ ജോണിനെയും (അരിസോണ) തിരഞ്ഞെടുത്തു.

 

ഡോ ജയരാജ്‌ ആലപ്പാട്ട്‌ (ഷിക്കാഗോ), ഡോ അജു ഡാനിയേൽ(ബോസ്റ്റൺ), തോമസ്‌ മാത്യു (ഓസ്റ്റിൻ), ഡോ സാജു സ്കറിയ( അരിസോണ),

സാജു കെ പൗലോസ്‌ (ന്യൂജഴ്സി), ബെന്നി അറയ്ക്കൽ (ഒക്‌ലഹോമ) ബിജു എബ്രഹാം( ഫിലഡൽഫിയ), പി പി ചാക്കോ ( വാഷിങ്ടൻ ഡി സി), സാം അലക്സ്‌ (ഡാലസ്‌), റെജി വർഗീസ്‌( ഹൂസ്റ്റൺ), ജോൺസൺ തലച്ചല്ലൂർ (ഡാലസ്‌), അലക്സ്‌ തോമസ്‌ ( ടെന്നസി) എന്നിവരെ ഡയറക്ടർ ബോർഡ്‌ അംഗങ്ങളായും തിരഞ്ഞെടുത്തു.

 

1995ൽ ആരംഭിച്ച്‌, അഞ്ച്‌ ഭൂഖണ്ഡങ്ങളിലായി 54 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വേൾഡ്‌ പീസ്‌ മിഷന്‌ പതിനാറായിരത്തിലധികം വോളന്റിയർമാരുടെയും അനേകം സന്നദ്ധസംഘടനകളുടേയും സഹകരണം ലഭിക്കുന്നു. ലോകശ്രദ്ധ നേടിയ  അന്നവും അറിവും ആദരവോടെ' എന്ന പദ്ധതി ആയിരത്തിലേറെ സന്യസ്തരുടെ നേതൃത്വത്തിൽ ഒൻപത്‌ ആഫ്രിക്കൻ രാജ്യങ്ങളിൽ പന്ത്രണ്ട്‌ വർഷമായി നടത്തിവരുന്നു. കോവിഡ്‌ കാലത്ത്‌ ഉൾപ്പെടെ നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനങ്ങളെ ആദരിച്ച്‌ ഡോ. സണ്ണി സ്റ്റീഫന്‌ ഹ്യൂമാനിറ്റേറിയൻ മിഷനറി അവാർഡ്‌ ലഭിച്ചു.

 

' ഒരു ഹൃദയം ഒരു ലോകം' എന്ന ആശയം വിളംബരം ചെയ്യുന്ന മതാന്തര സംവാദങ്ങൾ, ആഗോളതലത്തിൽ വിദ്യാഭ്യാസ പദ്ധതികൾ, ചാരിറ്റിപ്രവർത്തനങ്ങൾ, സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള ഒട്ടനവധി പദ്ധതികൾ, ഗ്രീൻ വേൾഡ്‌ മിഷന്റെ നേതൃത്വത്തിൽ എക്കോ എജ്യുക്കേഷൻ, ജീവിതസായാഹ്നത്തിലെത്തിയവർക്കായി പീസ്‌ ഗാർഡൻ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങളാണ്‌ വേൾഡ്‌ പീസ്‌ മിഷന്റെ നേതൃത്വത്തിൽ ഇരുപത്തിയേഴ്‌ വർഷങ്ങളായി നടത്തുന്നത്‌.

 

അടുത്ത വർഷം മുതൽ ലഹരിവിരുദ്ധ ക്യാംപയിനുകൾ, യുവജനങ്ങൾക്കായുള്ള മോട്ടിവേഷനൽ സെമിനാറുകൾ, ഫാമിലി കോൺഫറൻസുകൾ തുടങ്ങി ഒട്ടനവധി പദ്ധതികൾ നടത്തുവാൻ തീരുമാനിച്ചു. ലോകസമാധാനത്തിനായി പരിശ്രമിക്കുന്ന വ്യക്തിത്വങ്ങളെ വേൾഡ്‌ പീസ്‌ മിഷൻ അവാർഡ്‌ നൽകി ആദരിക്കുവാനും യോഗം നിശ്ചയിച്ചു. യുഎസ്‌ വേൾഡ്‌ പീസ്‌ മിഷൻ മുൻ നാഷനൽ പ്രസിഡന്റ്‌ ജിബി പാറയ്ക്കൽ, ജനറൽ സെക്രട്ടറി മിനി തോമസ്‌ എന്നിവരുടെ സേവനങ്ങളെ യോഗം ആദരിച്ചു. www.worldpeacemission.net

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com