ADVERTISEMENT

മയാമി (ഫ്ലോറിഡ)∙ യുഎസിൽ ജീവിച്ചിരിക്കുന്ന ആനകളിൽ ഏറ്റവും പ്രായം കൂടിയ ആന ചരിഞ്ഞതായി മയാമി മൃഗശാല അധികൃതർ അറിയിച്ചു. ഡലിഫ് എന്ന ആന നവംബർ24 വ്യാഴാഴ്ച ചരിയുമ്പോൾ 56 വയസ്സായിരുന്നു പ്രായം. ചില മാസങ്ങളായി ആരോഗ്യവും ശരീരഭാരവും  കുറഞ്ഞു വരികയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.

ഇന്ത്യയിൽ ജനിച്ച കുട്ടിയാനയെ 1960 ലാണ് സൗത്ത് ഫ്ലോറിഡയിൽ കൊണ്ടുവരുന്നത്. 1980 ൽ സൗത്ത് മയാമി സേഡിലുള്ള മൃഗശാലയിൽ എത്തി.10 അടി ഉയരവും, 10,000 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. താങ്ക്സ് ഗിവിംഗ് ഡേയിൽ രാവിലെ വളരെ ക്ഷീണിതനായി കഴിഞ്ഞിരുന്ന ആനക്ക് ആവശ്യമായ ശുശ്രൂഷകൾ നൽകിയെങ്കിലും നേരെ നിർത്താനായില്ല. ഇന്ന് അവധി ദിനമായിട്ടും മൃഗശാലാ ജീവനക്കാർ എത്തി പീനട്ട് ബട്ടറും ജെല്ലിയും സാന്റ് വിച്ചും നൽകിയതു ആന കഴിച്ചിരുന്നു. കാന്റ്ലുപ്, വാട്ടർമെലൺ എന്നിവയും ആനക്കു നൽകി. അൽപ സമയത്തിനുശേഷം ആനയുടെ മരണം സ്ഥിരീകരിച്ചു.

മൃഗശാല സന്ദർശനത്തിനെത്തുന്നവർക്ക് ആനയുടെ ആകാരവും കൊമ്പും ആകർഷകമായിരുന്നു.ആനയുടെ വിടവാങ്ങൽ മയാമിയിലെ മൃഗസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും വളരെ നഷ്ടമാണെന്ന് സിറ്റി മേയർ ഡാനിയേല ലിവെൻ ട്വിറ്ററിൽ കുറിച്ചു. മൃഗശാലാ ജീവനക്കാർക്കും അധികൃതർക്കും ആനയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.

English Summary : The oldest elephant in the US dies at 56 in Zoo Miami

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com