താങ്ക്സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണിൽ നടന്ന വെടിവയ്പ്പിൽ രണ്ടു മരണം

houston-shooting
SHARE

ഹൂസ്റ്റൺ ∙ വ്യാഴാഴ്ച താങ്ക്സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈൻ 1500 ബ്ലോക്കിലുള്ള വീട്ടിൽ നടന്ന വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ഹൂസ്റ്റൺ പൊലീസ് വ്യക്തമാക്കി. നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലാണ് സംഭവം.

 വീടിന്റെ പിൻവാതിലിലൂടെ ആക്രമി അകത്തു പ്രവേശിച്ചു വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. 15 വയസ്സുള്ള കൗമാരക്കാരനും മറ്റൊരു പുരുഷനും വെടിയേറ്റു. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന, കൊല്ലപ്പെട്ട സ്ത്രീയുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിനുള്ളിൽ ഉണ്ടായിരുന്നവർ വെടിവയ്പ്പ് ആരംഭിച്ചതോടെ അടുത്ത മുറികളിലേക്ക് ഓടി മാറുകയായിരുന്നു. സംഭവത്തിൽ മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

English Summary : 4 shot, 2 dead in Houston shooting  after thanks giving dinner

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS